Friday, April 19, 2024
spot_img

വരുന്നു 5 ജി വിപ്ലവം; നിർണായക വെളുപ്പെടുത്തലുമായി അംബാനി

ദില്ലി: 2021ന്റെ രണ്ടാം പകുതിയില്‍ 5ജി സേവനം ജിയോ ആരംഭിക്കുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. നാലാമത് മൊബൈല്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയാണ് നൂതന സാങ്കേതിക വിദ്യ ഇന്ത്യയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകളെപ്പറ്റി അംബാനി സൂചിപ്പിച്ചത്. 5 ജി സേവനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നത് രാജ്യത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി ഇന്ത്യ ഉയര്‍ത്തിക്കാട്ടുന്ന ‘ആത്മ നിര്‍ഭര്‍’ പദ്ധതി ജിയോ 5 ജി മുതല്‍കൂട്ടാകുമെന്നും റിലയന്‍സ് സി.ഇ.ഒ വാഗ്ദാനം ചെയ്യുന്നു.

Related Articles

Latest Articles