ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ എടുത്ത പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ഹൈ റെസല്യൂഷന്‍ ക്യാമറ ഉപയോഗിച്ച് എടുത്ത ചന്ദ്രോപരിതലത്തിലെ ചിത്രങ്ങളാണ് ലഭിച്ചത്.

ചന്ദ്രന്‍റെ ഉപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ ബോഗുസ്ലാവ്‌സ്‌കി ഗര്‍ത്തത്തിന്‍റെ ഭാഗമാണെന്ന് ഐഎസ്ആര്‍ഒ വിലയിരുത്തുന്നു. ഏകദേശം 14 കിലോമീറ്റര്‍ വ്യാസവും 3 കിലോമീറ്റര്‍ ആഴവും ഉള്ള തെക്കന്‍ ധ്രുവത്തില്‍ സ്ഥിതി ചെയ്യുന്ന ചാന്ദ്രപ്രദേശമാണ് ചിത്രത്തിലുള്ളത്. ഇതാദ്യമായാണ് ഇത്തരം ചിത്രങ്ങള്‍ ലോകത്തിന് ലഭിക്കുന്നത്.

ചന്ദ്രനിലെ പാറകളും ചെറിയ ഗര്‍ത്തങ്ങളും ചിത്രത്തില്‍ വ്യക്തമാണെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. 100 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് 25 സെന്‍റീമീറ്റര്‍ സ്‌പെഷ്യല്‍ റെസല്യൂഷനും 3 കിലോമീറ്റര്‍ ചുറ്റളവുമുള്ള ഒഎച്ച്ആര്‍സിക്ക് തിരഞ്ഞെടുത്ത ചാന്ദ്ര ടോപ്പോഗ്രാഫിക് പഠനത്തിന് ഉപകരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളാണ് ചന്ദ്രയാന്‍ പകര്‍ത്തിയതെന്നും ഐഎസ്ആര്‍ഒ അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here