ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ചെന്നൈ: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ഐ എസ് ആര്‍ ഒയില്‍ തുടങ്ങി. 20 മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ വൈകുന്നേരം 6.43നാണ് തുടങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം. സെപ്റ്റംബർ 6നു പേടകം ചന്ദ്രോപരിതലത്തിൽ എത്തും. ചന്ദ്രയാന്‍ 2 ന്‍റെ വിക്ഷേപണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെന്നും ആദ്യ ശ്രമത്തില്‍ ഉണ്ടായ സാങ്കേതിക പിഴവുകള്‍ പരിഹരിച്ചുകഴിഞ്ഞുവെന്നും ഐ എസ് ആര്‍ ഒ മേധാവി കെ ശിവന്‍ അറിയിച്ചു.

കൗണ്ട് ഡൗണില്‍ റോക്കറ്റിന്‍റെയും സ്‌പെയ്‌സ്‌ക്രാഫ്റ്റിന്‍റെയും സിസ്റ്റങ്ങള്‍ വിവിധ പരിശോധനകള്‍ക്ക് വിധേയമാകും. റോക്കറ്റ് എഞ്ചിന് ആവശ്യമായ ഇന്ധം നല്‍കുന്നതും ഈ ഘട്ടത്തിലാണ്. ബാ​ഹു​ബ​ലി എ​ന്ന ഓ​മ​ന​പ്പേ​രു​ള്ള ജി എസ് എല്‍ വി മാ​ർ​ക്ക് 3 ആണ് ചന്ദ്രയാന്‍ രണ്ടിനെയും വഹിച്ചുകൊണ്ടുപോകുന്നത്. കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ ആദ്യ ശ്രമം സാങ്കേതിക തകരാറുകളെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.

ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍ 2-ല്‍ ഉള്‍പ്പെടുന്നത്. ഇവയ്ക്ക് മൂന്നിനും കൂടി കോംപാസിറ്റ് ബോഡി എന്നാണ് സംയുക്തമായി പറയുന്നത്. 70 ഡിഗ്രി ദക്ഷിണ അക്ഷാംശത്തില്‍ നിന്നാണ് ചന്ദ്രയാന്‍ വിക്ഷേപിക്കുന്നത്. ഇതുവരെയുള്ള ഐ എസ് ആര്‍ ഒ ദൗത്യങ്ങളിലെ ഏറ്റവും ദക്ഷിണ അക്ഷാംശമാണ് ചന്ദ്രയാന്‍ 2-നായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കെ ശിവന്‍ വ്യക്തമാക്കി.

കെ ശിവന്‍റെ നേതൃത്വത്തിൽ ചന്ദ്രയാൻ വിക്ഷേപണത്തിനുള്ള അവസാനഘട്ട തയാറെടുപ്പുകൾ വിലയിരുത്തി. ഐ എസ് ആര്‍ ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണിത്. 1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാൽ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here