ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ബംഗളൂരു: ചന്ദ്രയാൻ രണ്ടിന്‍റെ രണ്ടാം ഘട്ട ഭ്രമണപഥമുയർത്തലും വിജയകരമായി പൂർത്തിയാക്കി. ഇന്ന് പുലർച്ചെ 1:08 ന് ഭ്രമണപഥം വിജയകരമായി ഉയ‍‌ർത്തിയതായി ഐഎസ്ആർഒ അറിയിച്ചു.

ചന്ദ്രയാനിലെ ലിക്വിഡ് അപോജി മോട്ടോര്‍ നിശ്ചിത സമയം ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തിയത്. ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് എത്തുന്നതിനു മുൻപെ ഇനി മൂന്നു തവണ കൂടി ഭ്രമണപഥം ഉയർത്തേണ്ടി വരും.

അതേസമയം, ഭ്രമണപഥം ഉയർത്തുന്നത് വേണ്ടപോലെ ഫലിച്ചില്ലെങ്കിൽ പാത മാറ്റാൻ കൂടുതൽ ദൗത്യങ്ങൾ വേണ്ടിവരും. ഓഗസ്റ്റ് 14 നാണ് ഭ്രമണപഥം മാറ്റല്‍ പ്രക്രിയ അവസാനിക്കുക.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here