Saturday, July 6, 2024
spot_img

മരടിലെ ഫ്ലാറ്റ് സമുച്ചയം തല്‍ക്കാലം പൊളിക്കണ്ട, ആറാഴ്ചത്തേയ്ക്കു തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവ്

ദില്ലി: മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന വിധിയില്‍ ആറാഴ്ചത്തേക്കു തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതി ഉത്തരവ്. ഫ്‌ളാറ്റുടമകൾ നല്‍കിയ ഹര്‍ജിയിലാണ് അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. റിവ്യൂ ഹര്‍ജി, ഫ്ലാറ്റ് പൊളിക്കാന്‍ ഉത്തരവിട്ട അരുണ്‍ മിശ്രയുടെ ബെഞ്ചിന് വിട്ടു.

തീരദേശ മേഖലാ ചട്ടം ലംഘിച്ച്‌ നിര്‍മിച്ച ആറ് ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞ മാസം എട്ടിനാണ് സുപ്രീം കോടതി വിധിച്ചത്. ഒരു മാസത്തിനകം പൊളിച്ചുമാറ്റിയ ശേഷം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു വിധി.

സാവകാശം ചോദിച്ച്‌ കോടതിയെ സമീപിച്ചെങ്കിലും നിരാകരിക്കുകയായിരുന്നു. ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.

Related Articles

Latest Articles