CRIME

പത്താംക്ലാസുകാരന് അയൽവാസിയുടെ ക്രൂരമർദ്ദനം; അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതര പരിക്ക്

ആലപ്പുഴ: ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് അയൽവാസിയുടെ ക്രൂര മർദ്ദനം. അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആലപ്പുഴ പല്ലന സ്വദേശി അനിൽകുമാറിന്റെ മകൻ അരുൺ കുമാറിനാണ് പരിക്കേറ്റത്. അയൽവാസി ശാർങ്ങധരനെതിരെയാണ് പരാതി.

കുട്ടികളെ കളിക്കാൻ വിളിച്ചുകൊണ്ടുപോയതിന്റെ പേരിലാണ് അരുണിനെ അയൽക്കാരൻ അടിച്ചത്. ശാർങ്ങധരൻ കുട്ടിയെ ദേഹമാസകലം മർദ്ദിച്ചുവെന്നാണ് പരാതി. ശാർങ്ങധരൻ്റെ കൊച്ചുമക്കളും അരുണും മറ്റ് കുട്ടികളും ചേർന്ന് കളിക്കുന്നതിനിടെ ശാരങ്ങധരൻ വരികയും സ്വന്തം കൊച്ചുമക്കളെ പൊതിരെ തല്ലുകയും ചെയ്തു. കുട്ടികളുടെ കളിസാധനങ്ങൾ ഇയാൾ എടുത്ത് വച്ചു. അതെന്തിനാണ് എടുത്തതെന്ന് ചോദിച്ചപ്പോഴാണ് അരുണിനെ തല്ലിയത്.

അടിയിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ അരുണിനെ വടി വീശി അടിച്ചപ്പോഴാണ് കണ്ണിന് പരിക്കേറ്റത്. കുട്ടിയുടെ ദേഹത്ത് കരുവാളിച്ച പാടുകളുണ്ടെന്നും ക്രൂരമ‍ർദ്ദനമാണ് ശാർങ്ങധരൻ നടത്തിയതെന്നും അരുണിന്റെ അച്ഛൻ പറയുന്നു.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധനാ വിധേയനാക്കിയപ്പോൾ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. വണ്ടാനം മെഡിക്കൽ കോളേജിൽ തുടർ ചികിത്സക്കായി കൊണ്ടുപോയിരിക്കുകയാണ് ഇപ്പോൾ. പൊലീസ് ഇന്ന് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.

Meera Hari

Recent Posts

ദില്ലി മദ്യനയ അഴിമതിക്കേസ് !കെജ്‌രിവാൾ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ; നടപടി സിബിഐ അന്വേഷിക്കുന്ന കേസിൽ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ…

45 mins ago

രാജ്കോട്ട് വിമാനത്താവളത്തിൽ മേൽക്കൂര തകർന്നുവീണു ! അപകടം മുകളിൽ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാൻ ശ്രമിക്കുന്നതിനിടെ ; വിശദീകരണം ആവശ്യപ്പെട്ട് സിവിൽ എവിയേഷൻ മന്ത്രാലയം

ദില്ലി വിമാനത്താവളത്തിലെ മേൽക്കുര തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണ്…

2 hours ago

കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു ! അപകടം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെ

കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ്…

2 hours ago