Featured

വീല്‍ചെയറില്‍ വിരിഞ്ഞ വസന്തം സ്റ്റീഫൻ ഹോക്കിങ് എന്ന അത്ഭുത മനുഷ്യൻ

വീല്‍ചെയറില്‍ വിരിഞ്ഞ വസന്തം സ്റ്റീഫൻ ഹോക്കിങ് എന്ന അത്ഭുത മനുഷ്യൻ | STEPHEN HAWKING

1942 ജനുവരി 8-ന്, ഗലീലിയോ ഗലീലിയുടെ 300-ാം ചരമവാര്‍ഷികദിനത്തില്‍ ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ഫ്രാങ്ക്, ഇസൊബെൽ ഹോക്കിങ്ങ് എന്നിവരായിരുന്നു മാതാപിതാക്കൾ. ഹോക്കിങ്ങിന് ഫിലിപ്പോ, മേരി എന്നീ രണ്ടു ഇളയ സഹോദരിമാരും എഡ്വേർഡ് എന്ന ഒരു ദത്ത് സഹോദരനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്കോട്ടിഷ്കാരിയായ അമ്മ വളരെ കുറച്ച് സ്ത്രീകൾ മാത്രം കോളേജ് വിദ്യാഭ്യാസം നേടിയിരുന്ന 1930 കളിൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ പ്രവേശനം നേടിയവരായിരുന്നു. അദ്ദേഹത്തിന്റെ പിതാവും ഓക്സ്ഫോർഡ് ബിരുദധാരിയും, ഉഷ്ണമേഖലാ രോഗങ്ങളുടെ പ്രത്യേകതകളെ കുറിച്ച് പഠിക്കുന്ന മെഡിക്കൽ ഗവേഷകനുമായിരുന്നു.

ലണ്ടനിലെ ഹൈഗേറ്റിലെ ബൈറോണ്‍ ഹൗസ് സ്കൂളിലായിരുന്നു ഹോക്കിംങിന്‍റെ സ്കൂള്‍പഠനം. പതിനൊന്നാം വയസ്സില്‍ സ്റ്റീഫന്‍ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ സെന്‍റ് ആല്‍ബന്‍സ് സ്കൂളില്‍ ചേര്‍ന്നു. 1962 ൽ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം പിന്നീട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ഭൗതികശാസ്ത്രത്തില്‍ ഗവേഷണം നടത്തുകയും 1966 ൽ അവിടെനിന്നും Phd നേടുകയും ചെയ്തു. കേംബ്രിഡ്ജിൽ ഗവേഷണം നടത്തുന്ന കാലത്താണ് അദ്ദേഹത്തിന് കൈകാലുകള്‍ തളര്‍ന്ന് പോകുന്ന നാഡീരോഗമായ അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലീറോസീസ് ബാധിച്ചത്.

ദീര്‍ഘകാലം ജീവിച്ചിരിക്കില്ലെന്ന ഡോക്ടറുടെ വിധിയെഴുത്തില്‍ പകച്ചുപോകാതെ അദ്ദേഹം താന്‍ ചെയ്തുകൊണ്ടിരുന്ന ഗവേഷണത്തില്‍ വ്യാപൃതനാവുകയാണ് ചെയ്തത്. 1969-ല്‍ അദ്ദേഹത്തിന്‍റെ ശാരീരികശേഷി നഷ്ടപ്പെട്ട് വീല്‍ചെയര്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതനാവുകയും, 1985-ല്‍ ശബ്ദം നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ തലയുടെയും കണ്ണിന്‍റെയും ചലനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സെന്‍സറുകൾ ഉപയോഗിച്ച് അദ്ദേഹം ലോകത്തോട് സംവദിച്ചു.

admin

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

7 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

7 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

7 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

8 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

8 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

8 hours ago