Kerala

ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറം കൊണ്ടോട്ടിയിൽ; ഇരുച്ചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് കേസെടുത്തത് കൊടക് മടികേരി സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ

മലപ്പുറം : ഇന്നലെ അർദ്ധരാത്രിക്ക് ശേഷം നിലവിൽ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇരുച്ചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെതിരെയാണ് കേസ് എടുത്തത്. ഇന്ന് പുലർച്ചെ 12.19നാണ് കേസ് രജിസ്റ്റർ ചെയ്തത്.

ക്രൈം നമ്പർ 936 പ്രകാരമാണ് കർണാടകയിലെ കൊടക് മടികേരി സ്വദേശിയായ മുഹമ്മദ് ഷാഫിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. കോഴിക്കോട്–പാലക്കാട് റോഡിലൂടെ പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഹെൽമറ്റ് ധരിക്കാതെയും അശ്രദ്ധയോടെയും വാഹനം ഓടിച്ചതിനാണ് കേസ്. കൊളത്തൂർ എന്ന സ്ഥലത്തുവച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കേസെടുത്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

ശ്രീകലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴി !!!അനിലിന്റെ അയൽവാസി മുഖ്യസാക്ഷിയായേക്കും ! പ്രതികളെ കോടതിയിൽ ഹാജരാക്കി

മാന്നാറിലെ ശ്രീകല കൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്. വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന നിർണായക സാക്ഷി മൊഴി…

30 mins ago

കഴിഞ്ഞ മാസം വിരമിച്ച പതിനയ്യായിരം ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ മുടങ്ങി

ശമ്പളവും പെൻഷനും നൽകാനാകാതെ കുഴങ്ങി സംസ്ഥാന സർക്കാർ ! സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ I LDF #ldf #cpim…

1 hour ago

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി പുരസ്‌കാരം മോഹൻലാലിന് |mohanlal

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി പുരസ്‌കാരം മോഹൻലാലിന് |mohanlal

1 hour ago

ഹത്രാസ്‌ ദുരന്തം ! ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യു പി സർക്കാർ ; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർ മരിച്ച സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്…

2 hours ago