അഭിമുഖത്തിന്റെ ദൃശ്യങ്ങളിൽ അസ്വാഭാവികത: ശ്രീനാഥ് ഭാസി ലഹരിമരുന്ന് ഉപയോഗിച്ചെന്ന് സംശയം: നടന്റെ രക്തം, നഖം, തലമുടി എന്നിവയുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധയക്ക് അയക്കും

കൊച്ചി: അവതാരകയോട് അഭിമുഖത്തിനിടയിൽ അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ നടന്‍ ശ്രീനാഥ് ഭാസി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയത്തില്‍ പോലീസ്. സംശയത്തെ തുടർന്ന്, നടന്റെ രക്തം, നഖം, തലമുടി എന്നിവയുടെ സാംപിളുകള്‍ പോലീസ് ശേഖരിച്ചു. സാംപിളുകള്‍ വിദഗ്ധ പരിശോധയക്ക് അയച്ചു.

കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ ചില അസ്വാഭാവികതകൾ കണ്ടു. ഇതേത്തുടർന്ന് അഭിമുഖത്തിന്റെ മുഴുവൻ വീഡിയോയും കണ്ടപ്പോഴാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോ​ഗിച്ചിരുന്നോ എന്ന സംശയം പോലീസിന് തോന്നിയത്. ഇത് ദൂരീകരിക്കാനാണ് നടന്റെ രക്തസാമ്പിളുകൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്.

ഇന്നലെയാണ് മരട് പോലീസ്‌നടനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കം കുറ്റങ്ങള്‍ ശ്രീനാഥ് ചെയ്‌തെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. ഐപിഎസി 509, 354 (എ), 294 (എ) എന്നീ വകുപ്പുകളാണ് ചുമത്തിയത്. വൈകിട്ടോടെ രണ്ടു പേരുടെ ജാമ്യത്തില്‍ നടനെ വിട്ടയക്കുകയും ചെയ്തിരുന്നു.

ശ്രീനാഥ് ഭാസിയുടെ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെയാണ് മാധ്യമപ്രവര്‍ത്തകയോട് താരം അപമര്യാദയായി പെരുമാറിയതെന്നാണ് പരാതി. വിഷയത്തില്‍ അവതാരക നല്‍കിയ പരാതിയില്‍ മരട് പോലീസ് കേസെടുത്തിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടനെതിരെ മാധ്യമ പ്രവര്‍ത്തകയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

admin

Recent Posts

തിരുവനന്തപുരം എം പി എവിടെ ?കൊടിക്കുന്നിലിന് വോട്ട് ചെയ്യാതെ തരൂർ മുങ്ങി ?|OTTAPRADAKSHINAM

കൊടിക്കുന്നിലിനെ മത്സര രംഗത്തിറക്കിയത് കോൺഗ്രസിലെ രാജകുമാരനെ സംരക്ഷിക്കാൻ ? #rahulgandhi #kodikunnilsuresh #speaker #congress #sasitharoor #kejriwal

3 hours ago

ദില്ലി മദ്യനയ അഴിമതിക്കേസ് !കെജ്‌രിവാൾ 3 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മൂന്നു ദിവസത്തെ സിബിഐ. കസ്റ്റഡിയില്‍ വിട്ട് വിചാരണക്കോടതി. അഞ്ച് ദിവസത്തെ…

4 hours ago

പ്രതിപക്ഷ നേതാവിന്റെ ഗതി കണ്ടോ ? |RAHULGANDHI

രാഹുൽ ഗാന്ധിക്ക് അടുത്ത പണി!വൈകാതെ കോടതിയിലേക്ക് #rahulgandhi #court #congress

4 hours ago

അതിതീവ്ര മഴ; വയനാട്, പത്തനംതിട്ട, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപൂരം; ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ വയനാട്, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ…

4 hours ago

സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം ! അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു ! എന്ന് രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച അസദുദ്ദീൻ ഒവൈസിയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യം ശക്തമാകുന്നു. ഹൈദരാബാദിൽ…

4 hours ago