Kerala

ഇക്കൊല്ലത്തെ ശ്രീകുമാരൻ തമ്പി പുരസ്‌കാരം മോഹൻലാലിന്; ആഗസ്റ്റ് 31 ന് നടക്കുന്ന ആഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമർപ്പിക്കും; ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേക പരിപാടികൾ വിപുലമായ പരിപാടികളോടെയെന്ന് ഫൗണ്ടേഷൻ

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ എല്ലാ വർഷവും നൽകിവരാറുള്ള ശ്രീകുമാരൻ തമ്പി പുരസ്‌കാരം ഇക്കൊല്ലം നടൻ മോഹൻലാലിന്. ഒരു ലക്ഷം രൂപയും ശിൽപവും അടങ്ങുന്ന പുരസ്‌കാരം 2024 ആഗസ്റ്റ് 31 ന് നിശാഗന്ധിയിൽ സംഘടിപ്പിക്കുന്ന ശ്രീകുമാരൻ തമ്പി ശതാഭിഷേക ആഘോഷ പരിപാടികളിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ ജയകുമാർ ഐ എ എസ്, പ്രഭാവർമ, സംവിധായകൻ പ്രിയദർശൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മോഹൻലാൽ മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണെന്നും വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ പ്രതിഭയുടെ ധാരാളിത്തത്തിൽ പ്രേക്ഷകരെ എല്ലായ്‌പ്പോഴും വിസ്മയിപ്പിക്കുന്ന നടനാണെന്നും ജൂറി വിലയിരുത്തി.

കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേക ആഘോഷം വിപുലമായി സംഘടിപ്പിക്കുമെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. ആഗസ്റ്റ് 15 മുതൽ ആഘോഷ പരിപാടികൾ തുടങ്ങും. കവിസമ്മേളനം സെമിനാർ ഗാനാലാപന മത്സരം തുടങ്ങിയവ നടത്തും. ആഗസ്റ്റ് 31 ന് നിശാഗന്ധിയിൽ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കിയ പ്രത്യേക പരിപാടികളും ഉണ്ടാകും.

കവി, നോവൽ രചയിതാവ്, ചലച്ചിത്ര ഗാന രചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര മതിപ്പിച്ച പ്രതിഭയാണ് ശ്രീകുമാരൻ തമ്പി. ഏകദേശം മൂവായിരത്തിലധികം മലയാള ചലച്ചിത്ര ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്. പ്രണയഗാനങ്ങൾ എഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തിപ്പോരുന്ന ഇദ്ദേഹം ഹൃദയഗീതങ്ങളുടെ കവി എന്നും അറിയപ്പെടുന്നു. വയലാർ രാമവർമ, പി ഭാസ്‌കരൻ, ഒ എൻ വി കുറുപ്പ് എന്നിവർക്കൊപ്പം മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളായി അദ്ദേഹം വിലയിരുത്തപ്പെടുന്നു. 30 സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം 28 സിനിമകൾക്ക് തിരക്കഥയെഴുതി. കൂടാതെ 22 ചലച്ചിത്രങ്ങളും 6 ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. നാല് കവിതാ സമാഹാരങ്ങളുടെയും രണ്ട് നോവലുകളുടെയും രചയിതാവ് കൂടിയാണ് ശ്രീകുമാരൻ തമ്പി. ചലച്ചിത്ര രംഗത്തെ നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുള്ള ശ്രീകുമാരൻ തമ്പി ചലച്ചിത്ര – സാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനകൾക്കായി നൽകപ്പെടുന്ന ജെ സി ഡാനിയൽ പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Kumar Samyogee

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

4 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

4 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

5 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

5 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

6 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

6 hours ago