സ്വിറ്റ്സര്‍ലണ്ട്- ലോക ബാഡ്മിന്‍റണ്‍ ചാന്പ്യന്‍ഷിപ്പ് വനിതാസിംഗിള്‍സ് കിരീടം ഇന്ത്യയുടെ പി വി സിന്ധുവിന്. മുന്‍ ചാന്പ്യന്‍ ജപ്പാന്‍റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധുവിന്‍റെ കിരീടനേട്ടം. സ്കോര്‍- 21-7 21- 7 ചരിത്രത്തിലാദ്യമായാണ് സിന്ധു ലോക ബാഡ്മിന്‍റണില്‍ കിരീടം ചൂടുന്നത്. 2017ലും 2018ലും ടൂര്‍ണമെന്‍റില്‍ ഫൈനലിലെത്തിയിരുന്നെങ്കിലും കിരീടപ്പോരാട്ടത്തില്‍ കീഴടങ്ങാനായിരുന്നു വിധി.

പക്ഷെ ഇക്കുറി സിന്ധുവിന്‍റെ പരിശ്രമം വിജയത്തിലെത്തി.2017ലെ ഫൈനലില്‍ തന്നെ തോല്‍പിച്ച് കിരീടം നേടിയ ഒകുഹാരയ്ക് എതിരെയുള്ള മധുരപ്രതികാരമായി സിന്ധുവിന് ഈ വിജയം. ഈ സീസണില്‍ സിന്ധുവിന്‍റെ ആദ്യ കിരീടം കൂടിയാണിത്.ബാഡ്മിന്‍റൺ വേൾഡ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി സിന്ധുവിന്‍റെ പേരിലാണ്. മുന്‍ വോളി ഇന്‍റര്‍നാഷണല്‍ പി വി രമണയുടെയും പി വിജയയുടെയും മകളാണ് പി വി സിന്ധു

LEAVE A REPLY

Please enter your comment!
Please enter your name here