ദില്ലി : ഇ​ര​ട്ട പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​റി​നും വി.​വി.​എ​സ് ല​ക്ഷ്മ​ണി​നും ബി​സി​സി​ഐ നോ​ട്ടീ​സ് അ​യ​ച്ചു. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ച്ചി​നും ല​ക്ഷ്മ​ണും ഐ​പി​എ​ല്‍ ടീ​മു​ക​ളു​ടെ മെ​ന്‍റ​ര്‍​മാ​രാ​യി സേ​വ​നം ചെ​യ്യു​ന്ന​തു ചോ​ദ്യം ചെ​യ്താ​ണ് നോ​ട്ടീ​സ് അ‍​യ​ച്ചി​രി​ക്കു​ന്ന​ത്.

സ​ച്ചി​ന്‍ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ​യും ല​ക്ഷ്മ​ണ്‍ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​ര​ബാ​ദി​ന്‍റെ​യും മെ​ന്‍റ​ര്‍​മാ​രാ​ണ്. ബി​സി​സി​ഐ ഓം​ബു​ഡ്സ്മാ​നാ​ണ് ഇ​രു​വ​ര്‍​ക്കും നോ​ട്ടീ​സ് അ​യ​ച്ച​ത്. എ​ന്നാ​ല്‍ സ​ച്ചി​ന് മും​ബൈ ഇ​ന്ത്യ​ന്‍​സു​മാ​യി ഔ​ദ്യോ​ഗി​ക ക​രാ​റു​ക​ളൊ​ന്നും ഇ​ല്ലെ​ന്നും ഫ്രാ​ഞ്ച​സി​യി​ല്‍​നി​ന്നും പ​ണം പ​റ്റു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു.

ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി​യി​ലെ പ്ര​വ​ര്‍​ത്ത​ന​ത്തി​നും അ​ദ്ദേ​ഹം പ്ര​തി​ഫ​ലം വാ​ങ്ങു​ന്നി​ല്ല. മ​ധ്യ​പ്ര​ദേ​ശ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ അം​ഗം സ​ഞ്ജീ​വ് ഗു​പ്ത​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ല്‍​കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here