ഐപിഎൽ: രാജസ്ഥാന്‍ റോയല്‍സും ദില്ലി ക്യാപിറ്റല്‍സും ഇന്ന് നേര്‍ക്കുനേര്‍

RR vs DC

0
Sunil Gavaskar after Sanju Samson fails to fire vs RCB

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സും ദില്ലി ക്യാപിറ്റല്‍സും ഇന്ന് നേര്‍ക്കുനേര്‍. ഇന്ന് വൈകിട്ട് 7.30ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ദില്ലി ആദ്യ മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലെത്തുമ്പോള്‍ പഞ്ചാബ് കിങ്‌സിനോട് പൊരുതിത്തോറ്റതിന് ശേഷമാണ് രാജസ്ഥാന്‍ എത്തുന്നത്.

റിഷഭ് പന്ത്- സഞ്ജു സാംസണ്‍ എന്നീ യുവ വിക്കറ്റ് കീപ്പര്‍ നായകന്മാര്‍ നേര്‍ക്കുനേര്‍ വരുന്നു എന്ന സവിശേഷതയും മത്സരത്തിനുണ്ട്. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടം ജയത്തിന് നാല് റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു. നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ അവസാന പന്തില്‍ പുറത്തായതോടെയാണ് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത്.

അതേസമയം ബെന്‍ സ്‌റ്റോക്‌സും പരിക്കേറ്റ് പുറത്തായത് രാജസ്ഥാനെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണ്. രാജസ്ഥാനെതിരേ മികച്ച റെക്കോഡാണ് റിഷഭിനുള്ളത്. 225 റണ്‍സ് ഇതിനോടകം നേടാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. മികച്ച ഫോമിലുള്ള റിഷഭ് പന്ത് രാജസ്ഥാനെതിരെയും ഗംഭീര പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാകിസ്ഥാനെതിരെയുള്ള ഏകദിന പരമ്ബരയ്ക്ക് ശേഷം തിരിച്ചെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ താരം നോര്‍ജെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ക്വാറന്റൈനില്‍ കഴിയുന്നതിനിടയില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് സൗത്ത് ആഫ്രിക്കന്‍ പേസറുടെ ഫലം പോസിറ്റീവായത്. ഇതോടെ 10 ദിവസം കൂടി നോര്‍ജെ ഐസൊലേഷനിലിരിക്കണം.