ഇസ്താംബു​ൾ: യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് ഇംഗ്ലീഷ് ക്ലബ്ബ് ലി​വ​ർ​പൂ​ളി​ന്. ചെ​ൽ​സി​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ(5-4) വീ​ഴ്ത്തി​യാ​ണ് ലി​വ​ർ​പൂ​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് ജേ​താ​ക്ക​ളെ നി​ശ്ച​യി​ക്കാ​ന്‍ ഷൂ​ട്ടൗ​ട്ട് വേ​ണ്ടി​വ​ന്ന​ത്.

മു​പ്പ​ത്തി​യാ​റാം മി​നി​റ്റി​ൽ ഒ​ളി​വ​ർ ജി​റൂ​ദി​ലൂ​ടെ ചെ​ൽ​സി​യാ​ണ് ലീ​ഡ് നേ​ടി​യ​ത്. 48-ാം മി​നി​റ്റി​ൽ സാ​ദി​യോ മാ​നെ തി​രി​ച്ച​ടി​ച്ചു. നി​ശ്ചി​ത സ​മ​യ​ത്തു 1-1ന് ​സ​മ​നി​ല പാ​ലി​ച്ച​തോ​ടെ മ​ത്സ​രം അ​ധി​ക​സ​മ​യ​ത്തേ​ക്ക് നീ​ണ്ടു. 95-ാം മി​നി​റ്റി​ൽ മാ​നെ ര​ണ്ടാം ഗോ​ൾ നേ​ടി. ആ​റു മി​നി​റ്റി​ന് ശേ​ഷം ജോ​ർജീഞ്ഞോ​​യി​ലൂ​ടെ ചെ​ൽ​സി​ക്ക് സ്കോ​ർ 2-2 ൽ ​എ​ത്തി​ക്കാ​നാ​യി.

ഇ​തോ​ടെ മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ടു. ചെ​ൽ​സി ആ​ദ്യ നാ​ലു കി​ക്കു​ക​ളും വ​ല​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ അ​വ​സാ​ന കി​ക്കെ​ടു​ത്ത ടാമി അ​ബ്ര​ഹാ​മി​ന് പി​ഴ​ച്ച​തോ​ടെ ലി​വ​ർ​പൂ​ൾ കി​രീ​ടം ഉ​റ​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here