കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ നിലവിലെ ചമ്പ്യന്മാരായ ഗോകുലം എഫ്‌സിയെ തോൽപ്പിച്ച് ഇന്ത്യൻ നേവി ചാമ്പ്യന്മാരായി. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് നേവിയുടെ കിരീടനേട്ടം.

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫൈനലിന്റെ ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. പിന്നീട് രണ്ടാം പകുതിയുടെ 78-ാം മിറ്റിൽ പെനാൽറ്റിയിലൂടെ ഇന്ത്യൻ നേവി ആദ്യ ഗോൾ നേടി.അടുത്ത മിനിറ്റിൽ തന്നെ ഗോകുലത്തിനും പെനാൽറ്റിയിലൂടെ ഗോൾ വീണു. ഇതോടെ മത്സരം 1-1 എന്ന നിലയിലായി.

പിന്നീട് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഇരുടീമുകളും ഓരോ പെനാൽറ്റികൾ നഷ്ടപ്പെടുത്തിയതോടെ മത്സരം 4-4 എന്നായി. ഇതോടെയാണ് കളി സഡൻ ഡെത്തിലേക്ക് നീണ്ടത്. സഡൻ ഡെത്തിൽ ഗോകുലം കിക്ക് നഷ്ടപ്പെടുത്തിയതോടെ ഇന്ത്യൻ നേവി ചാമ്പ്യന്മാരായി .

കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യൻ നേവിയുടെ മുന്നേറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here