ക്രിക്കറ്റിനിടെ പരിക്കേറ്റ് പല താരങ്ങളും ഗ്രൗണ്ട് വിടാറുണ്ട്. ചില പരിക്കുകള്‍ താരങ്ങളുടെ കരിയര്‍ തന്നെ ഇല്ലാതാക്കാറുണ്ട്. എന്നാല്‍ തലകറക്കത്തെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ട സംഭവം കേട്ടിട്ടുണ്ടോ? ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സും അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിലുള്ള മത്സരത്തിനിടയില്‍ അങ്ങനെയൊരു സംഭവമുണ്ടായി.

പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിന്റെ ഓസീസ് താരമായ നഥാന്‍ കോള്‍ട്ടര്‍ നൈലിനാണ് മത്സരത്തിനിടെ തല കറങ്ങിയത്. തന്റെ അവസാന ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞ ശേഷം താരത്തിന് തല കറങ്ങുകയായിരുന്നു. തുടര്‍ന്ന് നഥാന്‍ കുറച്ചുനേരം ഗ്രൗണ്ടിലിരുന്നു. ഇതോടെ സഹതാരങ്ങളെല്ലാം അടുത്തെത്തി കാര്യമന്വേഷിച്ചു.

ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് നഥാനുമായി സംസാരിച്ചു. ഒടുവില്‍ ആ ഓവറിലെ ആറാം പന്തുകൂടി എറിഞ്ഞിട്ട് ഗ്രൗണ്ട് വിടാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ആ പന്തില്‍ എതിര്‍ താരം സിക്‌സ് അടിക്കുകയും ചെയ്തു. ഗ്രൗണ്ട് വിട്ട് ഡ്രസ്സിങ് റൂമിലെത്തിയ താരത്തെ പിന്നീട് കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here