രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് തിരിച്ചടി; ബെൻ സ്റ്റോക്‌സ് ഐ പി എല്ലിന് പുറത്തായി

Setback for Rajasthan Royals; Ben Stokes out of IPL

0

ലോക ക്രിക്കറ്റിലെ മികച്ച ഓ​ൾ​റൗ​ണ്ട​റും ഇംഗ്ലണ്ട് ക്രിക്കറ്ററുമായ ബെ​ൻ സ്റ്റോ​ക്സിന്റെ സേ​വ​നം സീ​സ​ണി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ഇ​നി ല​ഭി​ക്കി​ല്ല. ആ​ദ്യ മ​ത്സ​ര​ത്തി​ലെ ഫീ​ൽ​ഡിം​ഗി​നി​ടെ ഇ​ട​ത് കൈ​വി​ര​ലി​ന് പ​രി​ക്കേ​റ്റ​താ​ണ് താ​ര​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്.

കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​നി​ടെ പ​ത്താം ഓ​വ​റി​ൽ ക്രി​സ് ഗെ​യ്ലി​നെ മി​ക​ച്ച ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​ക്കി​യ​പ്പോ​ഴാ​ണ് സ്റ്റോ​ക്സി​ന് പ​രി​ക്കേ​റ്റ​ത്. ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ക്കി​ല്ലെ​ങ്കി​ലും സ്റ്റോ​ക്സ് ടീ​മി​നൊ​പ്പം തു​ട​രും. സ്റ്റോ​ക്സി​ന് പ​ക​ര​ക്കാ​ര​നെ റോ​യ​ൽ​സ് തേ​ടു​ന്നു​ണ്ട്. രാ​ജ​സ്ഥാ​ന്റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ​ഓ​പ്പ​ണ​റാ​യി എ​ത്തി​യ സ്റ്റോ​ക്സ് മൂ​ന്ന് പ​ന്തു​ക​ൾ നേ​രി​ട്ട് സ്കോ​ർ ബോ​ർ​ഡ് തു​റ​ക്കും മു​ൻ​പ് പു​റ​ത്താ​യി​രു​ന്നു.