യാങ്കോണ്‍: ഏഷ്യന്‍ അണ്ടര്‍-23 പുരുഷ വോളിബോള്‍ ചാന്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ പൊരുതിത്തോറ്റു. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ചൈനീസ് തായ്പേയിയോടായിരുന്നു ഇന്ത്യയുടെ തോല്‍വി.

സ്കോര്‍- 21-25, 20-25,25-19,23-25 . ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഈ ടൂര്‍ണമെന്‍റില്‍ റണ്ണേഴ്സാകുന്നത്. പത്തനംതിട്ട വയലത്തല സ്വദേശിയായ ഷോണ്‍ ടി ജോണ്‍ ടീമിലെ ഏക മലയാളിയാണ്. ബി പി സി എല്‍ താരവും തമിഴ്നാട് സ്വദേശിയുമായ മുത്തുസാമും ടീമംഗമാണ്. ടീമിന്‍റെ സഹപരിശീലകന്‍ കോഴിക്കോട്ടുകാരന്‍ കെ അബ്ദുല്‍ നാസറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here