Friday, April 19, 2024
spot_img

നിറവയറില്‍ ശീര്‍ശാസനം ചെയ്ത് അനുഷ്‌ക്ക, ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രം പങ്കുവച്ച് കോഹ്ലി

ആരാധകരെയെല്ലാം മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്‌കക് ശര്‍മ. നിറവയറില്‍ ശീര്‍ഷാസനം ചെയ്തു നില്‍ക്കുന്ന ചിത്രമാണ് അനുഷ്‌ക്ക പങ്കുവെച്ചത്. പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഇതിനൊപ്പം ചേര്‍ത്ത കുറിപ്പില്‍ വിവരിക്കുന്നുണ്ട്. യോഗയില്‍ അനുഷ്‌കയെ സഹായിക്കുന്ന ഭര്‍ത്താവ് കോഹ്ലിയെയും സമീപത്തു കാണാം. ‘ഈ എക്‌സര്‍സൈസ് ആണ് കൂടുതല്‍ ബുദ്ധിമുട്ടേറിയത്. യോഗയ്ക്ക് എന്റെ ജീവിതത്തില്‍ ഒരുപാട് പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ പ്രസവകാലത്തിനു മുമ്പ് ഞാന്‍ ചെയ്തിരുന്ന എല്ലാക്കാര്യങ്ങളും ഈ സമയത്തും ചെയ്യാനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ തനിച്ചല്ല മറ്റാരുടെയെങ്കിലും സഹായത്തോടു കൂടി മാത്രം.’

‘കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശീര്‍ഷാസനം ചെയ്യുന്നു. ശരീരത്തിന്റെ പിന്തുണയ്ക്കായി ഭിത്തി ഉപയോഗിച്ചു. ബാലന്‍സ് ചെയ്ത് നില്‍ക്കാനും കൂടുതല്‍ സുരക്ഷയ്ക്കായും ഭര്‍ത്താവ് സഹായിച്ചു. ഈഫ ഷ്രോഫ് എന്ന എന്റെ യോഗഅധ്യാപികയുടെ മേല്‍നോട്ടത്തോടെയാണ് ഇതു ചെയ്തത്. അവര്‍ ഓണ്‍ലൈന്‍ വഴി എനിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഗര്‍ഭിണിയായിരിക്കുന്ന സമയത്തും യോഗ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നതില്‍ ഒരുപാട് സന്തോഷം.’അനുഷ്‌ക കുറിച്ചു.

Related Articles

Latest Articles