ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ലണ്ടന്‍: മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ ഇംഗ്ലീഷ് ഓപ്പണര്‍ അലക്സ് ഹെയില്‍സിനെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. നേരത്തെ കുറ്റം തെളിഞ്ഞതിനാല്‍ ഹെയില്‍സിന് 21 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പിനുള്ള ടീമില്‍ നിന്നും പുറത്താക്കിയത്.

മുന്‍പും മയക്കുമരുന്ന് ഉപയോഗിച്ചതിന് കുപ്രസിദ്ധി നേടിയ താരം ബെന്‍ സ്റ്റോക്സുമൊത്ത് മദ്യപിച്ച്‌ അടിപിടിയുണ്ടാക്കിയ സംഭവത്തിലും ഉള്‍പ്പെട്ടിരുന്നു. ലോകകപ്പിന് മുന്‍പ് പാക്കിസ്ഥാനെതിരേ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഹെയ്ല്‍സിനെ ഒഴിവാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച നടന്ന പരിശോധനയിലാണ് ഹെയ്ല്‍സ് പിടിക്കപ്പെട്ടത്. ഹെയ്ല്‍സിന് പകരക്കാരനെ ഇസിബി തീരുമാനിച്ചിട്ടില്ല. ഹാംഷെയറിന്‍റെ ജയിംസ് വിന്‍സ് പകരം ടീമിലെത്തിയേക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here