ഏകദിന പരമ്പര കിവീസ് തൂത്തുവാരി; 31 വർഷത്തിനിടെ ആദ്യമായി ഇന്ത്യയ്ക്ക് സമ്പൂർണ തോൽവി

0

മൗണ്ട് മാംഗനൂയി: ട്വന്റി 20 പരമ്പരയിൽ ഇന്ത്യയോടേറ്റ സമ്പൂർണ തോൽവിക്ക് ഏകദിന പരമ്പരയിൽ അതേ നാണയത്തിൽ പകരം വീട്ടി ന്യൂസിലാൻഡ്. ഇന്ന് നടന്ന മൂന്നാം ഏകദിനത്തിലും ഇന്ത്യയെ തകർത്ത് 3-0ന് കിവീസ് പരമ്പര സ്വന്തമാക്കി. അഞ്ചു വിക്കറ്റിനാണ് ഇന്ത്യയുടെ തോൽവി. ഇവിടെ ഇന്ത്യ ഉയർത്തിയ 297 റൺസ് വിജയലക്ഷ്യം 17 പന്തും അഞ്ചു വിക്കറ്റും ബാക്കിനിൽക്കെ കിവീസ് മറികടന്നു.

ഏറ്റവും കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലുമുള്ള ഒരു ഏകദിന പരമ്പരയിൽ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങുന്നത് 1989-ന് ശേഷം ഇതാദ്യമായാണ്. 1988-89 കാലഘട്ടത്തിൽ വെസ്റ്റിൻഡീസിനെതിരെ 5-0ന് തോറ്റതാണ് ഇന്ത്യയുടെ രണ്ടാമത്തേതും അവസാനത്തേതുമായാ വൈറ്റ് വാഷ്.

ഹെന്റി നിക്കോൾസ്, മാർട്ടിൻ ഗപ്റ്റിൽ, കോളിൻ ഡെ ഗ്രാൻഡ്ഹോം എന്നിവരുടെ ഇന്നിങ്സുകളാണ് കിവീസിന്റെ ജയത്തിൽ നിർണായകമായത്. ഗ്രാൻഡ്ഹോം 28 പന്തിൽനിന്ന് 58 റൺസും ടോം ലാഥം 34 പന്തിൽനിന്ന് 32 റൺസും നേടി പുറത്താകാതെനിന്നു. ഇരുവരും ചേർന്ന പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ട് 48 പന്തിൽ 80 റൺസാണ് അടിച്ചുകൂട്ടിയത്. 39.3 ഓവറിൽ 220/5 എന്ന നിലയിൽ തോൽവിയെ നേരിടവെയാണ് കൂട്ടുകെട്ട് ഒത്തുചേർന്ന് കിവീസിനു ജയം സമ്മാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here