ഭക്തരെന്ന വ്യാജേന ഭീകരർ ശബരിമലയിൽ എത്താൻ സാധ്യതയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം.സന്നിധാനവും അനുബന്ധ പ്രദേശങ്ങളും കനത്ത സുരക്ഷയിൽ.

0

ശ​ബ​രി​മ​ല​യില്‍ സു​ര​ക്ഷ കൂടുതല്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ഇന്റ​ലി​ജന്‍​സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ക​ളി​യി​ക്കാ​വി​ളയിലെ ചെക്ക് പോസ്റ്റില്‍ എ.എസ്.ഐയെ വെടിവച്ച്‌ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി കേ​ന്ദ്ര ഇന്റ​ലി​ജന്‍​സ് വിഭാഗം രം​ഗത്തെത്തിയിരിക്കുന്നത്. ഇ​തു​സ​ബ​ന്ധി​ച്ച അ​റി​യി​പ്പ് ഡി.ജി.പി ലോ​ക്‌​നാ​ഥ് ബെ​ഹ്റ​യ്​ക്ക് കേന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം കൈ​മാ​റി. ഇതുകൂടാതെ ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങള്‍, റെ​യില്‍​വേ സ്റ്റേ​ഷ​നു​കള്‍ അ​ട​ക്കം പ്ര​ത്യേ​ക നി​രീ​ക്ഷ​ണം വേ​ണ​മെ​ന്നും മു​ന്ന​റി​യി​പ്പില്‍ പ​റ​യു​ന്നു.

ശ​ബ​രി​മ​ല​യില്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കാന്‍ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം എ​സ്.പിമാര്‍​ക്കും ശ​ബ​രി​മ​ല, പ​മ്പ, നി​ല​യ്ക്കല്‍, എ​രു​മേ​ലി സ്‌​പെ​ഷ്യല്‍ ഓ​ഫീ​സര്‍​മാര്‍​ക്കും ഡി.ജി.പി നിര്‍​ദ്ദേ​ശം നല്‍​കി. മുന്നറിയിപ്പിനെ തു​ടര്‍​ന്ന് ഡി.ജി.പി​യു​ടെ ചേംബറില്‍ അ​ടി​യ​ന്ത​ര യോ​ഗം കൂ​ടി സു​ര​ക്ഷാ ന​ട​പ​ടി​കള്‍ വി​ല​യി​രു​ത്തി. സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തു​മു​ള്ള പ്ര​ധാ​ന പോ​യിന്റു​ക​ളില്‍ വി​വി​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളെ വി​ന്യ​സിച്ചു.

ശ​ബ​രി​മ​ല, വ​ന​ത്തി​നു​ള്ളില്‍ സ്ഥി​തി​ചെ​യ്യു​ന്ന ക്ഷേ​ത്ര​മാ​യ​തി​നാ​ലും ദര്‍​ശ​ന​ത്തി​ന് ഭ​ക്തര്‍​ക്ക് വ​ന​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ട​തി​നാ​ലും ഭ​ക്ത​രു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് തീ​വ്ര​വാ​ദി​കള്‍ ക​ട​ന്നുകൂ​ടാന്‍ സാദ്ധ്യ​ത​ക​ളേ​റെ​യാ​ണെ​ന്ന് സു​ര​ക്ഷാ റി​പ്പോര്‍​ട്ടില്‍ പറയുന്നതായി സൂചനയുണ്ട്. ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന വി​ദേ​ശ തീര്‍​ത്ഥാ​ട​ക​രു​ടെ വി​വ​ര​ങ്ങള്‍ ശേ​ഖ​രി​ക്ക​ണം, സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള വ​ന പാ​ത​യാ​യ പു​ല്ലു​മേ​ടില്‍ പ​ട്രോ​ളിംഗ് ശ​ക്ത​മാ​ക്ക​ണം തു​ട​ങ്ങി​യ നിര്‍​ദ്ദേ​ശ​ങ്ങ​ളും നല്‍​കി​യി​ട്ടു​ണ്ട്. ഭ​ക്ത​രു​ടെ വേ​ഷ​ത്തില്‍ തീ​വ്ര​വാ​ദി​കള്‍ ക്ഷേ​ത്ര​ത്തില്‍ എ​ത്തു​മെ​ന്നും അ​തീ​വ​ജാ​ഗ്ര​ത പു​ലര്‍​ത്ത​ണ​മെ​ന്നും സു​ര​ക്ഷാ കാ​മ​റ​ക​ളു​ടെ പ്ര​വര്‍​ത്ത​ന​വും നി​രീ​ക്ഷ​ണ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സു​ര​ക്ഷാ റി​പ്പോര്‍​ട്ടില്‍ വ്യ​ക്ത​മാ​ക്കു​ന്നു.

വി​ഷ​യ​ത്തില്‍ ത​മി​ഴ്​നാ​ട്, കര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഡി.ജി.പി​മാ​രു​മാ​യി സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി സു​ര​ക്ഷ നിര്‍​ദ്ദേ​ശ​ങ്ങള്‍ ചര്‍​ച്ച ചെ​യ്​തി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. തി​ര​ക്ക് നി​യ​ന്ത്രി​ക്കാന്‍ ക​ഴി​യു​ന്ന ത​ര​ത്തില്‍ പോയിന്റു​ക​ളാ​യി തി​രി​ച്ചു​ള്ള പൊ​ലീ​സ് വി​ന്യാ​സ​മാ​ണ് സ​ന്നി​ധാ​ന​ത്തൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തീ​വ്ര​വാ​ദ​ ​- മാ​വോ​യി​സ്റ്റ് വി​ഭാ​ഗ​ങ്ങ​ളു​ടെ ഭീ​ഷ​ണി സാ​ദ്ധ്യ​ത​യു​ള്ള​താ​യി നേ​ര​ത്തേ പൊ​ലീ​സ് ഇന്റ​ലി​ജന്‍​സ് റി​പ്പോര്‍​ട്ട് ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തില്‍ ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങളാണ് ഏര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ളത്.

കേ​ര​ള പൊ​ലീ​സ്, കേ​ന്ദ്ര​സേ​ന​ക​ളാ​യ എന്‍.ഡി.ആര്‍.എ​ഫ്, ആര്‍.എ.എ​ഫ്, ക​മാന്‍​ഡോ​സ്, സ്‌​പെ​ഷ്യല്‍ ബ്രാ​ഞ്ചി​ന്റെ ബോം​ബ് ഡി​റ്റ​ക്ഷന്‍ സ്​ക്വാ​ഡ് എ​ന്നീ സേ​നാ​വി​ഭാ​ഗ​ങ്ങ​ളില്‍ നി​ന്നു​ള്ള​വ​രെയാണ് സു​ര​ക്ഷ​യ്​ക്ക് ഒ​രു​ക്കിയിരിക്കുന്നത്. സ​ന്നി​ധാ​നം, വാ​വ​രു​ന​ട, പാ​ണ്ടി​ത്താ​വ​ളം, ബെ​യ്‌​ലി പാ​ലം, മ​ര​ക്കൂ​ട്ടം, ശ​രം​കു​ത്തി, വ​ലി​യ ന​ട​പ്പ​ന്തല്‍, കാ​ന​നപാ​ത തു​ട​ങ്ങി​യ ഇ​ട​ങ്ങള്‍ പൊലീസിന്റെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലാണ്.

അതേസമയം മ​ക​ര​വി​ള​ക്ക് പ്ര​മാ​ണി​ച്ച്‌ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും സുരക്ഷാ ഭിഷണി ഉയര്‍ന്ന സാഹചര്യത്തിലും സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും കൂ​ടു​തല്‍ പൊ​ലീ​സ് സേ​ന ഇ​ന്ന് രാ​വി​ലെ ചു​മ​ത​ല​യേ​റ്റിരുന്നു. 200 ഓ​ളം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​​രെ​യാ​ണ് പു​തു​താ​യി തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന ജോ​ലി​കള്‍​ക്ക് മാ​ത്ര​മാ​യി വിന്യസിച്ചത്.

ര​ണ്ട് ഡി​വൈ.എ​സ്.പി​മാര്‍, മൂ​ന്ന് സി.ഐ.മാര്‍, 16 എ​സ്.ഐ​മാര്‍ എ​ന്നി​വ​രെ​യും ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ത് കൂ​ടാ​തെ സ​ന്നിധാ​ന​ത്ത് 1,475 പൊ​ലീ​സു​കാര്‍ നി​ല​വില്‍ ജോ​ലി​നോ​ക്കു​ന്നു​ണ്ട്. ഇ​തില്‍ 15 ഡി​വൈ.എ​സ്.പി, 36 സി.ഐ, 160 എ​സ്.ഐ, എ.എ​സ്.ഐ​മാര്‍ എ​ന്നി​വ​രും ഉള്‍പ്പെടും. 70 പേ​ര​ട​ങ്ങു​ന്ന ബോം​ബ് സ്​ക്വാ​ഡ് സ​ന്നി​ധാ​ന​ത്ത് എ​പ്പോ​ഴും പ്ര​വര്‍​ത്ത​ന നി​ര​ത​മാ​ണ്. പൊ​ലീ​സ് ടെ​ലി​ ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ലും 20 പേ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കേ​ര​ള പൊ​ലീ​സി​ലെ ക്വിക് റ​സ്‌​പോണ്‍​സ് ടീ​മും മ​ക​ര​വി​ള​ക്കി​ന് മു​ന്നോ​ടി​യാ​യി സ​ന്നി​ധാ​ന​ത്തെ​ത്തു​മെ​ന്ന് സ​ന്നി​ധാ​നം സ്‌​പെ​ഷല്‍ ഓ​ഫീ​സര്‍ എ​സ്.സു​ജി​ത്ത്​ദാ​സ് പ​റ​ഞ്ഞു.

കനത്ത സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​യും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മ​ക​ര​വി​ള​ക്ക് ക​ഴി​ഞ്ഞശേ​ഷം ഭ​ക്തര്‍ തി​രി​ച്ചി​റ​ങ്ങു​മ്പോള്‍ ഉ​ണ്ടാ​കാവു​ന്ന തി​ക്കും തി​ര​ക്കും നി​യ​ന്ത്രി​ക്കാനും പ്രത്യേക സംവിധാനം പൊലീസ് ഒരുക്കിയിട്ടുണ്ട്. ബെ​യ്‌​ലി പാ​ലം വ​ഴി​യും കൊ​പ്രാ​ക്ക​ള​ത്തി​ന് മു​ന്നി​ലു​ള്ള റോ​ഡും വ​ഴി​യാ​ണ് ഭ​ക്തര്‍ക്ക് കൂ​ടു​ത​ലാ​യി പ​മ്പ​യി​ലേ​ക്ക് പോ​കാന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ക. ഇ​തി​നാ​യി കൊ​പ്രാ​ക്ക​ള​ത്തി​ന് മു​ന്നി​ലു​ള്ള റോ​ഡ് ജെ.സി.ബി ഉ​പ​യോ​ഗി​ച്ച്‌ വൃ​ത്തി​യാക്കു​ക​യാ​ണ്. കൂ​ടാ​തെ ഇ​വി​ടം മ​ണ്ണി​ട്ട് ഉ​യര്‍​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് സ്‌​പെ​ഷല്‍ ഓ​ഫീ​സര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here