India

പ്രതിപക്ഷ നേതാവ് അല്പമെങ്കിലും അന്തസ്സും മാന്യതയും കാണിക്കണം !! അനാവശ്യ ബഹളം സൃഷ്ടിച്ച് സഭ അലങ്കോലപ്പെടുത്താനുള്ള പ്രതിപക്ഷ നീക്കത്തിൽ രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് സ്പീക്കർ ഓം ബിർള

ലോക്‌സഭയിൽ അനാവശ്യമായി ബഹളം സൃഷ്ടിച്ച് സഭ അലങ്കോലപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് സ്പീക്കർ ഓം ബിർള. പ്രതിപക്ഷ നേതാവ് അല്പമെങ്കിലും അന്തസ്സും മാന്യതയും കാണിക്കണമെന്ന് അദ്ദേഹം രാഹുൽ ഗാന്ധിയോട് വ്യക്തമാക്കി. ഇന്ത്യൻ പാർലമെന്റിന്റെ മാന്യതയ്ക്ക് ഒരു തരത്തിലും ചേരാത്ത പ്രവർത്തനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിങ്ങൾക്ക് എന്താണ് ഒന്നും ചെയ്യാൻ കഴിയാത്തത് എന്നും സ്പീക്കർ ചോദിച്ചു. സഭ നിയമങ്ങൾക്ക് അനുസൃതമായി മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു . നന്ദി പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി സംസാരിക്കവേ രാഹുൽ ഗാന്ധിയുടെ ആഹ്വാനത്താൽ വലിയ ബഹളമാണ് പ്രതിപക്ഷമുണ്ടാക്കിയത്.

പ്രതിപക്ഷ അംഗങ്ങൾ നിരന്തരമായി മുദ്രാവാക്യം വിളിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും യാതൊരു കുലുക്കവുമില്ലാതെ അദ്ദേഹം തനിക്ക് പറയാനുള്ള കാര്യങ്ങൾ സഭയിൽ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ പെരുമാറ്റത്തെ അപലപിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സഭയിൽ പ്രമേയം അവതരിപ്പിച്ചു. പാർലമെന്റിന്റെ അന്തസ്സും മാന്യതയും ആചാരങ്ങളും ലംഘിക്കുന്ന പെരുമാറ്റമാണ് പ്രതിപക്ഷത്തിൽ നിന്നുണ്ടായതെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. രാഷ്ട്രപതിയുടെ പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയം സഭ അംഗീകരിച്ചതിനെ തുടർന്ന് ലോക്സഭാ ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു.

Anandhu Ajitha

Recent Posts

തീർത്ഥാടന സർക്യൂട്ടും എയിംസും വരും ! കൊച്ചി മെട്രോ വേറെ ലവലിലേക്ക് എത്തും ! കേരളത്തിന് ആവേശമായി സുരേഷ്‌ഗോപി |SURESH GOPI

തീർത്ഥാടന സർക്യൂട്ടും എയിംസും വരും ! കൊച്ചി മെട്രോ വേറെ ലവലിലേക്ക് എത്തും ! കേരളത്തിന് ആവേശമായി സുരേഷ്‌ഗോപി |SURESH…

7 mins ago

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി റഷ്യയിലേക്ക്! ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും; സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കി സ്വീകരിക്കാൻ പുടിൻ

ദില്ലി: ദ്വിദിന സന്ദർശനത്തിനായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര…

2 hours ago

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

3 hours ago

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച…

3 hours ago

കോഴിക്കോട്ട് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 14കാരൻ

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം…

3 hours ago

എകെജി സെന്റർ ആക്രമണക്കേസ്; പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി സുഹൈൽ ഷാജന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന്…

4 hours ago