Monday, July 1, 2024
spot_img

ഓണ്‍ലൈന്‍ വഴി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നത് താത്ക്കാലികമായി നിര്‍ത്തി സൗദി

ജിദ്ദ: ബാങ്ക് അക്കൗണ്ടുകൾ ഓണ്‍ലൈന്‍ വഴി തുറക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ച്‌ സൗദി അറേബ്യ.
സൗദി സെന്‍ട്രല്‍ ബാങ്കാണ് ഇക്കാര്യംപുറത്തറിയിച്ചത്. വ്യക്തികളുടെയും വ്യക്തികളുടെ പേരിലുള്ള സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേയ്ക്ക് ഇനി മുതല്‍ ഒരു ദിവസം 6,000 റിയാല്‍ വരെ മാത്രമേ, ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കൂവെന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

ഈ പരിധി ഉയര്‍ത്താന്‍ ഉപയോക്താവിന് അഭ്യര്‍ത്ഥിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്.

Related Articles

Latest Articles