Saturday, July 6, 2024
spot_img

കോണ്‍ഗ്രസ് അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തുടരും; കോണ്‍ഗ്രസിന്‍റെ തലപ്പത്ത് അ‍ഴിച്ചുപണിയില്ല; ഗാന്ധി കുടുംബത്തില്‍ വിശ്വാസമെന്ന് പ്രവര്‍ത്തക സമിതി

ദില്ലി: കോണ്‍ഗ്രസിന്‍റെ അധ്യക്ഷയായി സോണിയ ഗാന്ധി (Sonia Gandhi) തന്നെ തുടരും. അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തിന് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗത്തിന് തീരുമാനം. ഗാന്ധി കുടുംബമടക്കം ആരും രാജി സന്നദ്ധത അറിയിച്ചില്ല. ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തില്‍ പറഞ്ഞു.

ഗാന്ധി കുടുംബത്തില്‍ പ്രവര്‍ത്തക സമിതിയിലെ ഭൂരിപക്ഷം വിശ്വാസം അറിയിച്ചു. ഗാന്ധി കുടുംബത്തിന് ബദല്‍ എന്തിനെന്ന് അംബിക സോണി ചോദിച്ചു. അഞ്ച് മണിക്കൂറാണ് പ്രവര്‍ത്തക സമിതി യോഗം നീണ്ടുനിന്നത്. സംഘടന ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടലുണ്ടാകും. ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി.

ഗ്രൂപ്പ് 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് കടന്നില്ല. തുറന്ന ചര്‍ച്ചയാകാമെന്ന നിലപാട് ഇവരും പൊതുവില്‍ അംഗീകരിച്ചു. ഏപ്രിലില്‍ ചിന്തന്‍ ശിബിര്‍ നടത്താന്‍ തീരുമാനമായി. സംഘടന ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടലുണ്ടാകും. ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. തോല്‍വി അതീവ ഗൗരവമെന്ന് വിലയിരുത്തി.

Related Articles

Latest Articles