India

വിദ്യാർഥികൾക്ക് വമ്പൻ ഓഫറുമായി യോഗി സർക്കാർ; സൗജന്യ സ്മാർട്ട്ഫോണുകളുടെയും, ടാബ്‍ലെറ്റുകളുടെയും വിതരണം ഉടൻ

ലക്നൗ: യുപിയിൽ വിദ്യാർഥികൾക്ക് സൗജന്യമായി സ്മാർട്ട് ഫോണും ടാബ്‍ലെറ്റുകളും നൽകാനൊരുങ്ങി യോഗി സർക്കാർ. ഡിസംബർ രണ്ടാം വാരം മുതൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളും ടാബ്‍ലെറ്റുകളും വിതരണം ചെയ്യാൻ തുടങ്ങുമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പ്രഖ്യാപനം അനുസരിച്ച് ആ​ദ്യഘട്ടത്തിൽ 2.5 ലക്ഷം ടാബ്‍ലെറ്റുകളും 5 ലക്ഷം സ്മാർട്ട് ഫോണുകളുമാണ് വിതരണം ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് തടസ്സങ്ങളില്ലാതെ സു​ഗമമായി വി​ദ്യാഭ്യാസം നേടാൻ വേണ്ടിയാണ് ഇവ നൽകുന്നത്. ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണത്തിനായി ഒരു പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. സ്മാർട്ട് ഫോണുകളെയും ടാബ്‍ലെറ്റുകളെയും കുറിച്ചുള്ള വിശദവിവരങ്ങൾ വിദ്യാർത്ഥികൾക്ക് അവരുടെ മൊബൈൽ നമ്പർ വഴിയും ഇമെയിൽ വഴിയും നൽകും.

ഔദ്യോ​ഗിക വിവരമനുസരിച്ച് സ്മാർട്ട് ഫോണുകളും ടാബ്‍ലെറ്റുകളും ലഭിക്കാൻ വിദ്യാർത്ഥികൾ ഒരിടത്തും അപേക്ഷ സമർപ്പിക്കേണ്ട ആവശ്യമില്ല. വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ കോളേജുകൾ സർവ്വകലാശാലക്ക് കൈമാറും. ഡാറ്റ ഫീഡിം​ഗ് നടത്തുന്നത് യൂണിവേഴ്സിറ്റിയാണ്. കഴിഞ്ഞ തിങ്കളാഴ്ച വരെ 27 ലക്ഷം വിദ്യാർത്ഥികളുടെ വിവരങ്ങളാണ് പോർട്ടലിലെത്തിയത്. രജിസ്ട്രേഷൻ മുതൽ ഇവയുടെ ഡെലിവറി വരെയുള്ള പ്രക്രിയകൾ തീർത്തും സൗജന്യമാണ്.

admin

Recent Posts

ട്വന്റി -20 ലോകകപ്പ് ഫൈനൽ ! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു ! 2 വിക്കറ്റ് നഷ്ടമായി

ട്വന്റി- 20 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ടൂർണമെന്റിൽ ലോകകപ്പിൽ തോൽവിയറിയാതെ…

44 seconds ago

ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നത് !! രാജ്യത്തിന്റെ ആഗോള പ്രതിച്ഛായയെ വികലമാക്കാൻ ശ്രമം നടന്നു ! യുഎസ്‌സിഐആർഎഫ്‌ റിപ്പോർട്ടിനെ തള്ളി ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ

യുഎസ്‌സിഐആർഎഫ്‌ തയ്യാറാക്കിയ ഭാരതത്തിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ടിനെ അപലപിച്ച് ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ. റിപ്പോർട്ട് ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നതാണെന്നും ഇന്ത്യൻ…

40 mins ago

കണ്ണൂരിൽ നിന്ന് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! സിപിഐയുടെ കടന്നാക്രമണം മുൻ ഡിവൈഎഫ്ഐ നേതാവിന്റെ ആരോപണത്തിൽ സിപിഎം പ്രതിരോധത്തിലായിരിക്കെ

കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം നേതാവ് പി.ജയരാജനും മകൻ ജെയ്ൻ…

1 hour ago