cricket

വമ്പൻ ലക്ഷ്യം പിന്തുടരാനുള്ളപ്പോൾ മെല്ലെപ്പോക്ക് ശൈലിയിൽ ബാറ്റിങ്; ടീം ജയിച്ചിട്ടും കെ എൽ രാഹുലിനെ വിടാതെ പിന്തുടർന്ന് വിമർശകർ

ബെംഗളൂരു : വമ്പൻ ലക്ഷ്യം പിന്തുടരാനുള്ളപ്പോൾ തകർത്ത് കളിക്കേണ്ടതിന് പകരം മെല്ലെപ്പോക്ക് ശൈലിയിൽ ബാറ്റ് വീശിയ ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ കെ എൽ രാഹുലിനെതിരെ രൂക്ഷ വിമർശനം. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ അവസാന പന്തിൽ ലക്നൗ വിജയിച്ചെങ്കിലും രാഹുലിന്റെ ബാറ്റിംഗ് പ്രകടനം മോശമായിരുന്നു. ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്നിസ് (30 പന്തിൽ 65), വെസ്റ്റിൻഡീസ് താരം നിക്കോളാണ് പുരാൻ (19 പന്തിൽ 62) എന്നിവരുടെ ഇന്നിങ്സിലാണ് ബാംഗ്ലൂർ കുറിച്ച 213 റൺസെന്ന വമ്പൻ വിജയലക്ഷ്യം ലക്നൗ മറികടന്നത്.

എന്നാൽ ഇവർക്കൊപ്പം ആക്രമിച്ച് കളിക്കേണ്ട രാഹുൽ നേടിയതാകട്ടെ 20 പന്തിൽ 18 റൺസ്. ആകെ അടിച്ചത് ഒരേ ഒരു ഫോറും. പുരാനാണ് പ്ലെയർ ഓഫ് ദ് മാച്ച്.

മത്സരത്തിൽ രാഹുലിന്റെ ഇന്നിങ്സ് കണ്ടു കൊണ്ടിരിക്കുക എന്നത് സങ്കടകരമായ കാഴ്ചയായിരുന്നെന്ന് മുൻ ഇന്ത്യൻ ബാറ്റർ വസീം ജാഫർ പറഞ്ഞു. ‘‘എനിക്ക് അതിശയവും സങ്കടവും തോന്നി. ടീം 213 റൺസ് ചേസ് ചെയ്യുന്നു. അപ്പോൾ ഓപ്പണറായി ഇറങ്ങിയ ഒരാൾ ഇങ്ങനെയാണോ കളിക്കേണ്ടത്. അതും ക്യാപ്റ്റൻ. രാഹുൽ മനോഭാവം തീർച്ചയായും മാറ്റണം. താൻ ഔട്ടായാൽ പിന്നെ റൺസ് സ്കോർ ചെയ്യുന്നവർ ആരും ഇല്ല എന്നു കരുതരുത്..’’– ജാഫർ പറഞ്ഞു.

മുൻ ഇന്ത്യൻ പേസ് ബോളർ ദൊഡ്ഡ ഗണേശും രാഹുലിനെ വിമർശിച്ചു.
‘ഐപിഎലിൽ ഞാൻ കണ്ടതിൽ വച്ചേറ്റവും മോശം ഇന്നിങ്സ്’ മത്സരശേഷം ഗണേശ് കുറിച്ചു.

Anandhu Ajitha

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

7 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

8 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

8 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

8 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

9 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

9 hours ago