India

“കേന്ദ്രസർക്കാരിന്റെ ഏകോപനത്തിൽ പൂർണ്ണ സംതൃപ്തി”; ഓപ്പറേഷൻ ഗംഗ വിജയകരമായി കുതിക്കുന്നുവെന്ന് ഓം ബിർള

ചെന്നൈ: ഓപ്പറേഷൻ ഗംഗ വിജയകരമായി കുതിക്കുന്നുവെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള(Serious efforts underway to evacuate Indian students from Ukraine Says Om Birla). കേന്ദ്രസർക്കാരിന്റെ ഏകോപനത്തിൽ സംതൃപ്തിയുണ്ടെന്നും രക്ഷാപ്രവർത്തനം ഊർജ്ജിതമായി തന്നെ നടക്കുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു. യുക്രെയ്‌നിന് ചുറ്റുമുള്ള വിവിധ രാജ്യങ്ങളുടെ സഹായം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി അതാത് സമയത്തെ വിവരങ്ങൾ താൻ ചോദിച്ചറിയുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.

അതോടൊപ്പം യുക്രെയ്‌നിലെ യുദ്ധഭൂമിയിൽ നിന്നും ഇന്ത്യൻ പൗരന്മാരെ രക്ഷിച്ചുകൊണ്ടുവരുന്ന പ്രക്രിയയാണ് നാല് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതെന്നും വ്യോമസേനയുടെ ഇടപെടൽ വേഗത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഓംബിർള ചൂണ്ടിക്കാട്ടി. ഇന്ത്യൻ പൗരന്മാർ ഒരു യുദ്ധഭൂമിയിൽ അതീവ പ്രതിസന്ധികളെ തരണം ചെയ്യുകയാണ്. അവരെ രക്ഷിച്ച് നാട്ടിലെത്തിക്കാനുള്ള പ്രവർത്തനമാണ് കേന്ദ്രസർക്കാർ ഏകോപിപ്പിക്കുന്നത്. നാല് കേന്ദ്രമന്ത്രിമാർ നേരിട്ട് രക്ഷാ പ്രവർത്തനങ്ങൾക്കായി പോയതും അതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അതിവേഗം എടുത്ത തീരുമാനവും പ്രശംസനീയമാണെന്നും സ്പീക്കർ എടുത്തുപറഞ്ഞു.

admin

Recent Posts

തൃശ്ശൂരിൽ വൻ രാസലഹരി മരുന്നുവേട്ട !രണ്ടരക്കിലോ MDMAയുമായി കണ്ണൂർ സ്വദേശി ഫാസിൽ അറസ്റ്റിൽ

തൃശ്ശൂര്‍ ഒല്ലൂരില്‍ ഇന്നു പുലര്‍ച്ചെ തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ടരക്കോടിയുടെ രാസലഹരിയുമായി…

14 mins ago

ജാമ്യത്തിൽ ഇറങ്ങിയ ഹേമന്ത് സോറെൻ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് |OTTAPRADAKSHINAM

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതി മുന്നണിയെ ഇത്തവണ പുറത്താക്കുമെന്ന് ബിജെപി #hemanthsoren #congress #bjp

19 mins ago

ഇടതിന്റെയും വലതിന്റെയും അന്ത്യം ഉടൻ|BJP

പാലക്കാട് താമര വിരിഞ്ഞാൽ സിപിഎം കേരളത്തിൽ ഇനി സ്വപ്നങ്ങളിൽ മാത്രം #kerala #bjp #cpm

25 mins ago

ഇവൻ നിസാരക്കാരനല്ല !

ആളൊരു ഭീകരൻ ; പ്രതിരോധിച്ചേ മതിയാവൂ, പക്ഷെ എങ്ങനെ?

33 mins ago

ചംപെയ് സോറൻ രാജിവെച്ചു !ഝാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കൈമാറി. ഭൂമി…

1 hour ago