Thursday, July 4, 2024
spot_img

ക്യാന്‍സറിനെ തടയാന്‍ സപ്പോട്ട.!, പുതിയ കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞൻ

തിരുവനന്തപുരം- ക്യാൻസറിനെ തടയാന്‍ സപ്പോട്ടയ്ക്ക് ശേഷിയുണ്ടെന്ന് കണ്ടെത്തല്‍ .മലയാളി ശാസ്ത്രജ്ഞനായ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ സയന്‍സില്‍ ബയോകെമിസ്‌ട്രി വിഭാഗത്തിലെ അസോഷ്യേറ്റ്‌ പ്രഫസര്‍ ഡോ.സതീഷ്‌ സി.രാഘവനും സംഘവുമാണ് ഇത്തരം ഒരു കണ്ടെത്തലിന് പിന്നില്‍. സപ്പോട്ടപഴത്തിന്‍റെ ചില രാസപഥാർത്ഥങ്ങൾക്ക് കോശങ്ങളില്‍ അർബുദം പടരുന്നതിനെ പ്രതിരോധിക്കാനാവുമെന്നു ഏറെ നാളത്തെ പഠനത്തില്‍ ഡോ.സതീഷ്‌ കണ്ടെത്തുകയായിരുന്നു.

അർബുദം ബാധിച്ച എലികളിലായിരുന്നു പരീക്ഷണം. ഇത്തരത്തില്‍ പരീക്ഷണം നടത്തിയ എലികളില്‍, അവയുടെ ആയുസ്‌ നാലുമടങ്ങ്‌ കൂടിയതായി കണ്ടെത്തി.അർബുദം ബാധിച്ച കോശങ്ങള്‍ നശിക്കുന്നതായും പരീക്ഷണങ്ങളില്‍ തെളിഞ്ഞു. സപ്പോട്ടയിൽ നിന്നു ലഭിക്കുന്ന ഫിനോളിക് ആന്‍റി ഓക്‌സിഡന്‍റുകളായ മീഥൈല്‍ ഫോര്‍ ഒഗല്ലോയ്ല്‍ ക്ലോറോജിനേറ്റ്, ഒഗല്ലോയ്ല്‍ ക്ലോറോജനിക് ആസിഡ് എന്നിവ കുടലിനെ ബാധിക്കുന്ന ക്യാൻസറിനെ പ്രതിരോധിക്കുന്നതായി ഗവേഷണഫലം പറയുന്നു.

ഭാരതീയ ചികിത്സരീതികളില്‍ ഉദര, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഔഷധമായി സപ്പോട്ട ഉപയോഗിക്കാറുണ്ട്. മാണില്കാ രാ കൗകി, മാണില്കാ ര സപ്പോട്ട തുടങ്ങിയ ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന സപ്പോട്ട കേരളത്തിലെ നനവാർന്ന മണ്ണില്‍ വളരുന്ന നിത്യഹരിത വൃക്ഷങ്ങളിലൊന്നാണ്.

Related Articles

Latest Articles