Thursday, March 28, 2024
spot_img

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; പ്രതിദിനം 10000 ഭക്തർക്ക് വീതം ദർശനത്തിന് അനുമതി

പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നിരിക്കുന്ന ഈ മാസം 21 വരെ ശബരിമല അയ്യപ്പ ദർശനത്തിനായി പ്രതിദിനം 10000 ഭക്തർ എന്ന കണക്കിൽ പ്രവേശിപ്പിക്കും. പ്രവേശനം വെർച്വൽ ക്യൂ ബുക്കിംഗ് വഴിയായിരിക്കും

അഞ്ചു ദിവസത്തെ ദര്‍ശനത്തിനായി ഇതുവരെ പതിനാറായിരത്തിലധികം ഭക്തര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്തിട്ടുണ്ട്. രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കോ 48 മണിക്കൂറിനള്ളില്‍ എടുത്ത കോവിഡ്- 19 ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കോ മാത്രമാകും ദര്‍ശനത്തിന് അനുമതി ലഭിക്കുന്നത്.

ആരോഗ്യ വകുപ്പ് പ്രത്യേക മെഡിക്കല്‍ സംഘത്തെ പമ്പയിലും സന്നിധാനത്തും നിയോഗിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. നട അടക്കുന്ന 21ാം തിയതി വരെ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നതായിരിക്കും. പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles