Wednesday, July 3, 2024
spot_img

ജമ്മു കശ്മീർ: പ്രധാനമന്ത്രിയെ പ്രശംസിച്ച് ആർ എസ് എസ് മേധാവി മോഹന്‍ ഭാഗവത്

നാഗ്പുര്‍: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ആർട്ടിക്കിൾ-370 റദ്ദാക്കിയ നരേന്ദ്രമോദി സർക്കാരിനെ പ്രശംസിച്ച് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ബി ജെ പിയുടെ പ്രത്യയശാസ്ത്ര സ്ഥാപകന്‍റെ ദീർഘകാല ആവശ്യം പ്രാവർത്തികമാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്.

ആർ.എസ്.എസിന്‍റെ മൂന്ന് പ്രധാന പ്രശ്‌നങ്ങളിൽ ഒന്നായിരുന്നു ആർട്ടിക്കിൾ-370 റദ്ദാക്കുക എന്നത്. യൂണി ഫോം സിവിൽ കോഡും, അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണവും ആണ് മറ്റ് രണ്ട് പ്രശ്‌നങ്ങൾ.മോദി ഇത് സാധ്യമാക്കുന്നു. ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെങ്ങനെ ആയിരുന്നോ അതു പോലെ ആണ് ഭരണത്തിലുമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

73ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നാഗ്പുരിലെ ആർ എസ് എസ് ആസ്ഥാനത്ത് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിലെ എല്ലാവരും ദൃഢ നിശ്ചയം കാണിച്ചതിനാലാണ് പ്രത്യേക പദവി റദ്ദാക്കാനായത്. ജമ്മു കശ്മീരിലെ ആളുകൾക്ക് സമാധാനത്തോടെ ജീവിക്കാനും രാജ്യത്തെ സാധരണ പൗരനെ പോലെ ജീവിക്കാനും കഴിയും. എല്ലാ സംസ്ഥാനങ്ങളിലെ പോലെ തുല്യ അവസരങ്ങൾ അവർക്ക് ലഭിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ ഇച്ഛാ ശക്തിയും ദൃഢ നിശ്ചയവുമാണ് ഇതിന് കാരണമെന്ന് മോഹന്‍ ഭാഗവത് കൂട്ടിച്ചേർത്തു.

Related Articles

Latest Articles