Thursday, June 27, 2024
spot_img

യുഎസിലെ ഹിന്ദു ക്ഷേത്രത്തിൽ കവർച്ച ;ടെക്‌സസിലെ ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ടത് വിലപിടിപ്പുള്ള വസ്തുക്കൾ

വാഷിംഗ്ടൺ : യുഎസിലെ ഹിന്ദു ക്ഷേത്രത്തിൽ നടന്ന കവർച്ചയിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടതായി വിവരം. ടെക്‌സസിലെ ബ്രോസോസ് താഴ്‌വരയിലെ ക്ഷേത്രത്തിലാണ് മോഷണം നടന്നത്.

ക്ഷേത്രത്തിന്റെ ജനാല തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത് .ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും വിലപ്പിടിപ്പുള്ള മറ്റ് വസ്തുക്കളുമാണ് നഷ്ടമായത്. അതേ സമയം ക്ഷേത്രത്തിന് പിറകിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്‌മെന്റിൽ കഴിയുന്ന പൂജാരിയും കുടുംബവും സുരക്ഷിതരാണ്.

താഴ്വരയിലെ ഏക ഹിന്ദു ക്ഷേത്രമാണിത്. ക്ഷേത്രത്തിനുള്ളിലെ സുരക്ഷാ ക്യാമറകളിൽ സംഭവം പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Latest Articles