Saturday, July 6, 2024
spot_img

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം ! ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണ ഇടവേളയിലാണ് റീൽ എടുത്തതെന്ന വിശദീകരണവുമായി ഉദ്യോഗസ്ഥർ; ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി

പത്തനംതിട്ട : സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണത്തിൽ നടപടി. സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നൽകിയിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചട ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.നഗരകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

റീൽ എടുത്തത് ഞായറാഴ്ച ദിവസമാണെന്നും ദുരന്ത നിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയതെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽ എടുത്തത് എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.സംസ്ഥാനത്ത് നികുതി പിരിവിൽ തിരുവല്ല നഗരസഭയെ ഒന്നാം സ്ഥാനവും അവാർഡും ലഭിച്ചത് ഈ ഉദ്യോഗസ്ഥരുടെ പ്രവർത്തി മികവ് കൊണ്ടാണ്

Related Articles

Latest Articles