Thursday, June 27, 2024
spot_img

രവി ശാസ്ത്രി ഐപിൽ അഹമ്മദാബാദ് ഫ്രാെൈഞ്ചസിയുടെ പരിശീലകനായേക്കും;ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തില്‍ ഉള്‍പ്പെട്ടവരും അഹമ്മദാബാദ് പരിശീലക സംഘത്തിലുണ്ടാവുമെന്ന് റിപ്പോർട്ടുകൾ|Ravi Shastri to become coach to new Ahmadabad IPL franchise

മുംബൈ: ഐപിഎല്ലില്‍ പുതിയതായി എത്തുന്ന അഹമ്മദാബാദില്‍ നിന്നുള്ള ഫ്രാെൈഞ്ചസിയുടെ പരിശീലകനായി രവി ശാസ്ത്രിയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ടി20 ലോകകപ്പ് അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിയുമെന്ന് രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയതാണ്. .

അടുത്ത സീസണിന് രണ്ട് ടീമുകളെ കൂടി ഐപിഎല്ലിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദില്‍ നിന്നുള്ള ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി എത്തുമെന്നാണ് വിവരം. ഇന്ത്യയുടെ പരിശീലകനെന്ന നിലയില്‍ മികച്ച റെക്കോഡുകള്‍ അദ്ദേഹത്തിനുണ്ട്.പുതിയൊരു ടീമായാണ് അഹമ്മദാബാദ് എത്തുന്നത്. അതിനാല്‍ അനുഭവസമ്പന്നനായ മികച്ചൊരു പരിശീലകന്റെ സേവനം അവര്‍ക്ക് ആവിശ്യമാണ്. ഇന്ത്യയുടെ പരിശീലകനായിരുന്നതിനാല്‍ത്തന്നെ രവി ശാസ്ത്രി ആ റോളിലേക്കെത്താനുള്ള സാധ്യത കൂടുതലാണ്.

രവി ശാസ്ത്രിക്കൊപ്പം ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തില്‍ ഉള്‍പ്പെട്ടവരും അഹമ്മദാബാദ് പരിശീലക സംഘത്തിലുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ നിലവിൽ ടി20 ലോകകപ്പ് മാത്രമാണ് മുന്നിലുള്ളതെന്ന് രാവി ശാസ്ത്രി വ്യക്തമാക്കി.ലോകകപ്പിന് ശേഷം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമെന്നുമാണ് രവി ശാസ്ത്രി പറഞ്ഞത്. രവി ശാസ്ത്രിയുള്‍പ്പെടുന്ന ഇന്ത്യയുടെ പരിശീലക സംഘത്തിന്റെ അനുഭവസമ്പത്ത് ​ഗുണം ചെയ്യുമെന്ന വിലയരുത്തലിലാണ് അഹമ്മദാബാദ്.

അഹമ്മദാബാദിനെക്കൂടാതെ ലഖ്‌നൗവില്‍ നിന്നാണ് രണ്ടാമത്തെ പുതിയ ടീം. 2016-17 സീസണില്‍ കളിച്ച റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉടമകള്‍ തന്നെയാണ് ലഖ്‌നൗവില്‍ നിന്നുള്ള ടീമിനെ ഇറക്കുന്നത്. പുതിയ രണ്ട് ടീമുകള്‍ വരുന്നതോടെ ഐപിഎല്‍ ടീമുകളുടെ എണ്ണം 10 ആവും. ഇതോടെ കൂടുതല്‍ ആവേശകരമായ മത്സരം ടൂര്‍ണമെന്റില്‍ പ്രതീക്ഷിക്കുന്നു.

മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ അഹമ്മദാബാദ് ടീമിന്റെ നായകനാവുമെന്നാണ് സൂചന. ഡിസംബറില്‍ പുതിയ ലേലത്തിന് മുന്നോടിയായുള്ള താരലേലം നടക്കും. പരമാവധി നാല് താരങ്ങളെയാണ് നിലവിലെ ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക. പുതിയതായി എത്തുന്ന ടീമുകള്‍ക്ക് മൂന്ന് താരങ്ങളെ ലേലത്തിന് മുമ്പ് തന്നെ സ്വന്തമാക്കാന്‍ അവസരമുണ്ട്. കെ എല്‍ രാഹുലിനെ ടീമിലെത്തിക്കാന്‍ അഹമ്മദാബാദിന് പദ്ധതിയുണ്ടെന്നും സൂചനകളുണ്ട്.

രവി ശാസ്ത്രി അഹമ്മദാബാദിന്റെ പരിശീലകനായെത്തിയാല്‍ പല ഇന്ത്യയുടെ യുവതാരങ്ങളെയും ടീമിലേക്കെത്തിക്കാന്‍ സാധിച്ചേക്കും. വാര്‍ണര്‍,രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ മെഗാ ലേലത്തിന് മുന്നോടിയായി അഹമ്മദാബാദിലേക്കെത്തുമെന്ന സൂനചകളാണ് സജീവമായുള്ളത്. ഹൈദരാബാദുമായി ഉടക്കിലായിരുന്ന വാര്‍ണര്‍ ഈ സീസണോടെ ടീം വിട്ടുവെന്ന് വ്യക്തമാക്കിയതാണ്. അനുഭവസമ്പന്നനായ വാര്‍ണര്‍ ഹൈദരാബാദിനെ 2016ല്‍ ഐപിഎല്‍ കിരീടവും ചൂടിച്ചിട്ടുണ്ട്. അതിനാല്‍ വാര്‍ണര്‍ തന്നെ നായകസ്ഥാനത്തേക്കെത്താനാണ് സാധ്യത.

ലഖ്‌നൗ ടീമിന്റെ നായകനായി സ്റ്റീവ് സ്മിത്ത് എത്തുമെന്നാണ് വിവരം. നേരത്തെ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ക്യാപ്റ്റനായിരുന്നു സ്മിത്ത്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ സ്മിത്തിനെ ടീം നിലനിര്‍ത്തില്ലെന്നുറപ്പാണ്. അതിനാല്‍ അദ്ദേഹം ലേലത്തിലേക്കെത്താനും ലഖ്‌നൗ ടീം സ്വന്തമാക്കാനുമുള്ള സാധ്യത കൂടുതലാണ്. ലഖ്‌നൗ ടീമിന്റെ പരിശീലകനായും പരിചയസമ്പന്നനായ ഒരാള്‍ തന്നെ വേണം. കാരണം പുതിയതായെത്തുന്ന ടീമിനെ മികച്ച കെട്ടുറപ്പിലേക്കെത്തിക്കാന്‍ പരിശീലന രംഗത്ത് അനുഭവസമ്പത്തുള്ള ആളെ തന്നെ ആവിശ്യമാണ്.

രവി ശാസ്ത്രി ഇതുവരെ ഒരു ഐപിഎല്‍ ടീമിന്റെയും പരിശീലകനായിട്ടില്ല. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററും അവതാരകനും ടീം ഡയറക്ടറുമൊക്കെയായിരുന്നു രവി ശാസ്ത്രി. പിന്നീട് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി എത്തുകയായിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം ടെസ്റ്റില്‍ ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. എന്നാല്‍ ടി20യില്‍ ഇന്ത്യക്ക് മികച്ചൊരു പ്ലേയിങ് 11 പോലും സൃഷ്ടിക്കാന്‍ രവിക്കായിട്ടില്ല. അതിനാല്‍ അഹമ്മദാബാദിലേക്കെത്തിയാല്‍ രവി ശാസ്ത്രി എന്ത് അത്ഭുതം സൃഷ്ടിക്കുമെന്ന് കാത്തിരുന്ന് കാണാം.

Related Articles

Latest Articles