Saturday, July 6, 2024
spot_img

എലിവിഷത്തിന്റെ ട്യൂബ് വായിൽ വച്ചു; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടയിൽ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് വായിൽ വച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല – അൻസാർ ദമ്പതികളുടെ മകൻ റസിൻഷാ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഉപയോഗശൂന്യമായ എലിവിഷത്തിന്റെ ട്യൂബ് വച്ചാണ് കുട്ടി കളിച്ചുകൊണ്ടിരുന്നത്. തുടർന്ന് അത് കളിക്കുന്നതിനിടയിൽ വായിൽ വയ്ക്കുകയായിരുന്നു. ഇത് കണ്ടുകൊണ്ട് വന്ന വീട്ടുകാർ കുഞ്ഞിന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു.

കുട്ടി മൂന്ന് ദിവസമായി കോട്ടക്കലിലും കോഴിക്കോട്ടുമുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്.

Related Articles

Latest Articles