India

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കാന്‍ കാരണം മുസ്ലിം വോട്ടിന്റെ ഏകീകരണം: വര്‍ഗീയ പരാമര്‍ശവുമായി ഒവൈസി

ഹൈദരാബാദ്: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ വിജയം സംബന്ധിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയ ആള്‍ ഇന്ത്യ മജ്‌ലിസ്-ഇ- ഇത്തിഹാദുല്‍ മുസ്ലീമിന്‍ പ്രസിഡന്റ് അസാദുദ്ദീന്‍ ഒവൈസിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ ജയിക്കാന്‍ കാരണം അവിടെ 40 ശതമാനം പേരും മുസ്ലീമായത് കൊണ്ടാണെന്നാണ് ഒവൈസിയുടെ പരാമര്‍ശം.
എന്നാല്‍ 29 ശതമാനം മുസ്‌ലിങ്ങളുടെ വോട്ട് ഏകീകരിച്ചതാണ് രാഹുലിന്റെ വിജയത്തിനുകാരണമായതെന്നാണ് പൊതു വിശകലനം

‘കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍(രാഹുല്‍ ഗാന്ധി)അമേതിയില്‍ തോറ്റു,വയനാട്ടില്‍ വിജയിച്ചു. വയനാട്ടില്‍ 40ശതമാനം മുസ്ലീം ജനതയല്ലേ? എന്നായിരുന്നു ഞായറാഴ്ച ഹൈദരാബാദിലെ ഒരു പൊതുപരിപാടിക്കിടെ ഒവൈസി ചോദിച്ചത്.

1947ആഗസ്ത് 15ന് നമ്മുടെ പൂര്‍വികര്‍ വിചാരിച്ചത് ഇതാണ് പുതിയ ഇന്ത്യ എന്നായിരുന്നു.ആ ഇന്ത്യ ആസാദിന്റെയും, ഗാന്ധിയുടെയും,നെഹ്‌റുവിന്റെയും അംബേദ്ക്കറിന്റെയും അവരുടെ കോടിക്കണക്കിന് അനുയായികളുടെയുമായിരുന്നു. ഞാന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നു രാജ്യത്ത് നമ്മള്‍ നമ്മുടെ സ്ഥാനം നേടും.

നമുക്ക് അതിജീവിക്കാന്‍ ആരുടെയും ഭിക്ഷ ആവശ്യമില്ല. നിങ്ങള്‍ കോണ്‍ഗ്രസോ മറ്റ് മതേതര പാര്‍ട്ടികളോ ഉപേക്ഷിക്കണ്ട, പക്ഷേ ഒരു കാര്യം ചിന്തിക്കൂ അവര്‍ക്ക് ശക്തി ഇല്ല,അവര്‍ കഠിനാധ്വാനം ചെയ്യുന്നില്ല. പഞ്ചാബ് ബിജെപിക്ക് നഷ്ടപ്പെട്ടു.അവിടെ ആരാണ്? സിക്ക്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേതിയില്‍ പരാജയപ്പെട്ടു. വയനാട്ടില്‍ ജയിച്ചു. അവിടെ 40 ശതമാനം മുസ്ലീം ജനതയല്ലേ? ‘- ഒവൈസി പറഞ്ഞു.

വയനാട്ടില്‍ എതിര്‍സ്ഥാനാര്‍ത്ഥി പി.പി സുനീറിനെക്കാള്‍ 4,31,063 വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ അമേതിയില്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു.

admin

Recent Posts

പുതുതായി ഒന്നും പറയാനില്ല ! മത ചിഹ്നങ്ങൾ സഭയിൽ ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി

ഹിന്ദുക്കൾ ഹിംസ ചെയ്യുന്നവരാണത്രെ ! അബദ്ധം പ്രസംഗിച്ച രാഹുൽ ഗാന്ധിയെ അടിച്ചിരുത്തി മോദിയും അമിത്ഷായും #rahulgandhi #loksabha #narendramodi #amitshah

41 seconds ago

മഹസ് കൾച്ചറൽ ഫോറത്തിന് പുതിയ നേതൃത്വം ! ജനറൽബോഡി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഷാർജ: യുഎഇയിലെ ശ്രീനാരായണീയരുടെ കൂട്ടായ്മയായ മഹസ് കൾച്ചറൽ ഫോറം പുതിയ നേതൃത്വം. കഴിഞ്ഞ ദിവസം ഷാർജ പത്തായം റസ്റ്റോറൻ്റിൽ വെച്ച്…

15 mins ago

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ! സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി ; തീരുമാനം ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തിൽ ;രോഗത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്താനും നിർദേശം

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് ചേർന്ന…

56 mins ago

കേരളം അടുത്ത ത്രിപുര തന്നെ ! |PINARAYI VIJAYAN|

മലപ്പുറത്ത് സിപിഐ പിരിച്ചുവിട്ടത് നിങ്ങൾ അറിഞ്ഞോ നാട്ടുകാരെ ? വൈറലായ വീഡിയോ ഇതാ... |CPM| #cpm #pinarayivijayan #viralvideo

1 hour ago

ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ! കൊയിലാണ്ടി ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിനെയും അദ്ധ്യാപകനെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. പ്രിന്‍സിപ്പല്‍ ഡോ.സുനില്‍കുമാര്‍, അദ്ധ്യാപകനായ രമേശന്‍…

1 hour ago

മഹാവിഷ്‌ണു മന്ത്രത്താൽ മുഖരിതമാകാൻ തയ്യാറെടുത്ത് പാറശ്ശാല! ചരിത്രപ്രസിദ്ധമായ ശ്രീജഗന്നാഥ രഥോത്സവം ഈ വരുന്ന ശനിയാഴ്ച !

ചരിത്രപ്രസിദ്ധമായ ശ്രീജഗന്നാഥ രഥോത്സവം ഈ വരുന്ന ശനിയാഴ്ച (2024 ജൂലൈ 6) നടക്കും. അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ…

2 hours ago