India

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും ! തീരുമാനം ഇൻഡി മുന്നണി യോഗത്തിൽ

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്ത് പ്രതിപക്ഷം. ഇൻഡി മുന്നണിയോഗത്തിന് ശേഷം കെ സി വേണുഗോപാലാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വിവരം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി പ്രോ ടൈം സ്പീക്കര്‍ക്ക് കത്ത് നല്‍കിയതായും കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആയതിനാല്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ആശങ്കകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

നേരത്തെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് ആകണമെന്ന് ആവശ്യപ്പെട്ടു പ്രവര്‍ത്തകസമിതിയും ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍, വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. പിന്നീട്, വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം സ്പീക്കർ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇൻഡി മുന്നണിയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുകയാണ്. വിഷയത്തിൽ കൂടിയാലോചന നടത്തിയില്ലെന്ന് ആരോപിച്ച് തൃണമൂൽ കോൺ​ഗ്രസും എൻ.സി.പിയും രം​ഗത്തെത്തിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻഡി മുന്നണിയുടെ സ്പീക്കർ സ്ഥാനാർത്ഥിയായി കൊടിക്കുന്നില്‍ സുരേഷിനെ നാമനിർദേശം ചെയ്തത് കോൺ​ഗ്രസിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നാണ് വിമർശനം.

തൃണമൂലുമായി വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് പാർട്ടിയുടെ നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. ഇക്കാര്യം കോൺ​ഗ്രസ് വിശദീകരിക്കണം. കൊടിക്കുന്നിലിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് പാർട്ടിയുമായി ചർച്ച നടത്തി തീരുമാനിക്കുമെന്നും ഒരു ദേശീയ മാദ്ധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

എന്നാൽ, അവസാനനിമിഷം ധൃതിയിലെടുത്ത തീരുമാനമായിരുന്നുവെന്നാണ് വിഷയത്തിൽ കോൺ​ഗ്രസ് നൽകുന്ന വിശദീകരണം. ഉച്ചയ്ക്ക് സഭ പിരിയുന്നതിന് മുമ്പ് പത്ത് മിനിറ്റ് സമയം മാത്രമാണ് ലഭിച്ചതെന്നും അതിനിടയിൽ കൂടിയാലോചനയ്ക്ക് സമയം ലഭിച്ചില്ലെന്നുമാണ് കോൺ​ഗ്രസിന്റെ ന്യായീകരണം.

എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും തമ്മിലാണ് ലോക്സഭാ സ്പീക്കര്‍ പദവിയിലേക്കുള്ള മത്സരം.

Anandhu Ajitha

Recent Posts

എകെജി സെന്റർ ആക്രമണക്കേസ്; പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി സുഹൈൽ ഷാജന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന്…

25 mins ago

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

33 mins ago

ദ്വിദിന സന്ദർശനം; ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിൽ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി കേരളത്തിൽ എത്തുന്നത്. തിരുവനന്തപുരം ഇന്ത്യൻ…

44 mins ago

നാസ രഹസ്യമായി നടത്തിയ അപ്പോളോ 20 ദൗത്യവും അതിലെ ഞെട്ടിക്കുന്ന കണ്ടെത്തലും

നാസ രഹസ്യമായി നടത്തിയ അപ്പോളോ 20 ദൗത്യവും അതിലെ ഞെട്ടിക്കുന്ന കണ്ടെത്തലും

1 hour ago

മാന്നാർ കൊലക്കേസ്; കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം തുടരുന്നു; അനിൽ കുമാറിനെ നാട്ടിലെത്തിക്കാന്‍ പോലീസ്

ആലപ്പുഴ: മാന്നാർ കൊലക്കേസിൽ മുഖ്യപ്രതി അനിൽകുമാറിനെ ഉടൻ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ പോലീസ്. ആദ്യം അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി…

1 hour ago

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

10 hours ago