India

എംപി സ്ഥാനത്തിന് പിന്നാലെ കിടപ്പാടവും നഷ്‌ടമായി രാഹുൽ ഗാന്ധി ! ഔദ്യോഗിക വസതി ഒഴിയാൻ ലോക്സഭ ഹൗസിങ് കമ്മിറ്റിയുടെ നോട്ടിസ്

ദില്ലി : എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടിസ്. ലോക്സഭ ഹൗസിങ് കമ്മിറ്റിയാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. 12 തുഗ്ലക് ലെയിന്‍ ആണ് രാഹുലിന്റെ ഔദ്യോഗിക വസതി. അയോഗ്യനാക്കിയതിനെത്തുടർന്ന് ഇപ്പോൾ എംപി അല്ലാത്ത രാഹുലിന് ചട്ടപ്രകാരം എംപിമാരുടെ ഔദ്യോഗിക വസതി ഉപയോഗിക്കാനാവില്ല. ഇതിനെത്തുടർന്നാണ് നടപടി.

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി വന്ന് രണ്ടു ദിവസത്തിനുശേഷമാണ് ഔദ്യോഗിക വസതി ഒഴിയാൻ നോട്ടിസ് നൽകിയിരിക്കുന്നത്. എന്നാൽ ഇതുവരെ നോട്ടിസ് ലഭിച്ചിട്ടില്ലെന്നാണ് രാഹുലിനോട് അടുത്തുള്ള വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

Anandhu Ajitha

Recent Posts

ദില്ലി മദ്യനയ അഴിമതിക്കേസ് !കെജ്‌രിവാൾ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ; നടപടി സിബിഐ അന്വേഷിക്കുന്ന കേസിൽ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ…

22 mins ago

രാജ്കോട്ട് വിമാനത്താവളത്തിൽ മേൽക്കൂര തകർന്നുവീണു ! അപകടം മുകളിൽ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാൻ ശ്രമിക്കുന്നതിനിടെ ; വിശദീകരണം ആവശ്യപ്പെട്ട് സിവിൽ എവിയേഷൻ മന്ത്രാലയം

ദില്ലി വിമാനത്താവളത്തിലെ മേൽക്കുര തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണ്…

1 hour ago

കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു ! അപകടം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെ

കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ്…

1 hour ago