Covid 19

രാജ്യത്തെ പന്ത്രണ്ട് മുതൽ 15 വയസു വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകും; തീരുമാനം അംഗീകരിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം

ദോഹ: പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനം അംഗീകരിച്ച് ഖത്തർ.

ഫൈസർ ബയോഎൻടെക് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാനുള്ള തീരുമാനം അംഗീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ 12 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് കോവിഡ് വാക്‌സിൻ കുത്തിവെപ്പുകളുടെ ഫലപ്രാപ്തിയും, സുരക്ഷയും സംബന്ധിച്ച പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഈ തീരുമാനം.

കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം ഉൾപ്പടെ ആഗോളതലത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കിടയിൽ രോഗബാധയ്ക്കെതിരായ പ്രതിരോധ ശേഷി ഉയർത്തുന്നതിന് തീരുമാനം സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് കോവിഡ് വാക്‌സിൻ കുത്തിവെപ്പ് നൽകാൻ ആരംഭിച്ചത് 2021 മെയ് മാസത്തിലാണ്.

അതേസമയം ഈ കാലയളവിൽ രാജ്യത്ത് ഈ പ്രായവിഭാഗത്തിൽപ്പെടുന്ന പത്തിൽ ഒമ്പത് കുട്ടികളും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയ പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.

ബൂസ്റ്റർ ഡോസിന് അർഹതയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് 4027 7077 എന്ന നമ്പറിൽ കുത്തിവെപ്പിനായി മുൻകൂർ ബുക്കിംഗ് ചെയ്യാം.

admin

Recent Posts

ഇടതിന്റെയും വലതിന്റെയും അന്ത്യം ഉടൻ|BJP

പാലക്കാട് താമര വിരിഞ്ഞാൽ സിപിഎം കേരളത്തിൽ ഇനി സ്വപ്നങ്ങളിൽ മാത്രം #kerala #bjp #cpm

3 mins ago

ഇവൻ നിസാരക്കാരനല്ല !

ആളൊരു ഭീകരൻ ; പ്രതിരോധിച്ചേ മതിയാവൂ, പക്ഷെ എങ്ങനെ?

11 mins ago

ചംപെയ് സോറൻ രാജിവെച്ചു !ഝാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കൈമാറി. ഭൂമി…

51 mins ago

ജീവനക്കാരുടെ സർഗാത്മകതയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു !സർക്കാർ ഓഫീസിലെ റീൽസ് ചിത്രീകരണ സംഭവത്തിൽ ജീവനക്കാരെ പിന്തുണച്ച് മന്ത്രി എം ബി രാജേഷ് !

പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളിലെ റീൽസ് ചിത്രീകരണ സംഭവത്തിൽ പ്രതികരണവുമായി തദേശസ്വയം ഭരണവകുപ്പ് മന്ത്രി മന്ത്രി എം ബി രാജേഷ്. തിരുവല്ല…

2 hours ago