Categories: India

അരുൺ ജെയ്റ്റ്ലിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ‘നഷ്ടമായത് പ്രിയ സുഹൃത്തിനെ, അതുല്യനായ രാഷ്ട്രതന്ത്രജ്ഞനെ’

ദില്ലി : മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുൺ ജെയ്റ്റ്ലിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.‘ദശാബ്ദങ്ങളായി പരിചയമുണ്ടായിരുന്ന പ്രിയ സുഹൃത്തിനെയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ക്രാന്തദർശിത്വവും അഗാധമായ പാണ്ഡിത്യവും അതുല്യമാണ്. അദ്ദേഹത്തിന്റെ ജീവിതം മാതൃകാപരമായിരുന്നു. അസംഖ്യം അമൂല്യമായ ഓർമ്മകൾ സമ്മാനിച്ചാണ് അരുൺ ജെയ്റ്റ്ലിജി വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ നഷ്ടം വളരെ വലുതാണ്.’പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

‘മികച്ച നേതൃപാടവം കൊണ്ടും നിയമപരിജ്ഞാനം കൊണ്ടും സമ്പനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജീവിതത്തിന്റെ സമസ്ത മേഖലകളിലെയും മനുഷ്യരെ സ്വാധീനിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പൊതു നയത്തെക്കുറിച്ചും ഭരണനിർവ്വഹണത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ള നേതാവായിരുന്നു ജെയ്റ്റ്ലിജി.’

‘അരുൺ ജെയ്റ്റ്ലിജി ഉന്നത നീതിബോധം പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു. ഇന്ത്യക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ വിയോഗം അങ്ങേയറ്റം വേദനാജനകമാണ്. അദ്ദേഹത്തിന്റെ ഭാര്യ സംഗീതാജിയോടും മകൻ രോഹനോടും സംസാരിച്ചു. അവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. ഓം ശാന്തി.’ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

admin

Recent Posts

ബ്രിട്ടീഷ് പാർലമെന്റിൽ ‘മിനി ലോക്സഭ’ ! വിജയിച്ചത് 26 ഇന്ത്യൻ വംശജർ ! |british parliament

ബ്രിട്ടീഷ് പാർലമെന്റിൽ 'മിനി ലോക്സഭ' ! വിജയിച്ചത് 26 ഇന്ത്യൻ വംശജർ ! |british parliament

1 min ago

എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി : കേസ് എടുക്കാതെ പോലീസ് ; കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ നീതി തേടി ഹൈക്കോടതിയിലേക്ക്

കോഴിക്കോട് : എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിനിരയായ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ ഡോ. സുനിൽ ഭാസ്‌കർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പൊലീസ് സാന്നിധ്യത്തിലാണ്…

2 mins ago

പണിയെടുക്കണം ! കൂടോത്രം ചെയ്താൽ ഒന്നും പാർട്ടി ഉണ്ടാകില്ല ; കോൺഗ്രസിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം : കൂടോത്ര വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ലെന്നും പണിയെടുത്താലേ പാർട്ടിയുണ്ടാവൂ…

4 mins ago

ബൂട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറി പോലീസിന്റെ അതിക്രമം; പ്രതിഷേധത്തിൽ പങ്കെടുത്ത യുവാക്കൾ ഒളിച്ചിരുന്നു എന്ന് ആരോപണം; കസ്റ്റഡിയിലെടുത്തത് ദർശനത്തിനെത്തിയ യുവാക്കളെയെന്ന് നാട്ടുകാർ

ഹൈദ്രാബാദ്: പോലീസ് ബൂട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറി ആചാര ലംഘനം നടത്തിയതായി ആരോപണം. ഹൈദരാബാദിലെ നാംപള്ളി ശ്രീ കാശി വിശ്വനാഥ…

22 mins ago

തീർത്ഥാടന സർക്യൂട്ടും എയിംസും വരും ! കൊച്ചി മെട്രോ വേറെ ലവലിലേക്ക് എത്തും ! കേരളത്തിന് ആവേശമായി സുരേഷ്‌ഗോപി |SURESH GOPI

തീർത്ഥാടന സർക്യൂട്ടും എയിംസും വരും ! കൊച്ചി മെട്രോ വേറെ ലവലിലേക്ക് എത്തും ! കേരളത്തിന് ആവേശമായി സുരേഷ്‌ഗോപി |SURESH…

39 mins ago