India

എഴുപത് വയസിനു മുകളില്‍ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്മാർക്കും ആരോഗ്യ പരിരക്ഷ !പ്രഖ്യാപനവുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു

ദില്ലി : എഴുപത് വയസിനു മുകളില്‍ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്മാർക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു . കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴിലാണ് ഇക്കാര്യം സാധ്യമാക്കുക.പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് രാഷ്ട്രപതി. ലോകത്തെ ഏറ്റവും വലിയ പൊതുജനനിക്ഷേപ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്-പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഈ സേവനത്തിന്റെ ഗുണഫലം 12 കോടിയോളം കുടുംബങ്ങള്‍ക്ക് ലഭിക്കും.

ഇതിന് പുറമെ രാജ്യത്തുടനീളം 25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ആയുഷ്മാന്‍ ഭാരത്-പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ സൗജന്യ ആരോഗ്യ സേവനങ്ങള്‍ രാജ്യത്തെ 55 കോടിയോളം ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

Anandhu Ajitha

Recent Posts

മാന്നാർ ശ്രീകല കൊലക്കേസ് ! മൂന്ന് പ്രതികളും ഈ മാസം എട്ട് വരെ പോലീസ് കസ്റ്റഡിയിൽ ; കലയെ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു

മാന്നാറിലെ ശ്രീകല കൊലക്കേസിൽ മൂന്ന് പ്രതികളെയും ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ ജിനു, സോമരാജന്‍, പ്രമോദ് എന്നിവരെ…

15 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം ! ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണ ഇടവേളയിലാണ് റീൽ എടുത്തതെന്ന വിശദീകരണവുമായി ഉദ്യോഗസ്ഥർ; ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി

പത്തനംതിട്ട : സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണത്തിൽ നടപടി. സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. തിരുവല്ല…

21 mins ago

ശ്രീകലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴി !!!അനിലിന്റെ അയൽവാസി മുഖ്യസാക്ഷിയായേക്കും ! പ്രതികളെ കോടതിയിൽ ഹാജരാക്കി

മാന്നാറിലെ ശ്രീകല കൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്. വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന നിർണായക സാക്ഷി മൊഴി…

1 hour ago

കഴിഞ്ഞ മാസം വിരമിച്ച പതിനയ്യായിരം ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ മുടങ്ങി

ശമ്പളവും പെൻഷനും നൽകാനാകാതെ കുഴങ്ങി സംസ്ഥാന സർക്കാർ ! സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ I LDF #ldf #cpim…

2 hours ago

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി പുരസ്‌കാരം മോഹൻലാലിന് |mohanlal

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി പുരസ്‌കാരം മോഹൻലാലിന് |mohanlal

2 hours ago