Monday, July 1, 2024
spot_img

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശവുമായി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി ! പൊന്നാനി കിംഗ് ടവറിൽ നടത്തിയ പരാതിപരിഹാര അദാലത്തിന് മികച്ച പ്രതികരണം

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശം നൽകുക എന്ന ഉദ്ദേശ്യത്തോടെ പ്രവാസി ഇന്ത്യൻ ലീഗൽ സർവീസസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവാസി നീതിമേളയിൽ കേരളത്തിന്റെ വടക്കൻ മേഖലയിൽ നിന്നും എത്തിച്ചേർന്ന പരാതിക്കാർക്ക് പ്രവാസി ഇന്ത്യൻ ലീഗൽ സർവീസിന്റെ അഭിഭാഷക ടീം നിയമോപദേശങ്ങളും ഗൈഡൻസുകളും നൽകി. പൊന്നാനി കിംഗ് ടവറിൽ നടത്തിയ പരാതിപരിഹാര അദാലത്തിൽ നിരവധി പേരാണ് പങ്കെടുത്തത്.

മലേഷ്യയിൽ വച്ച് നേരിട്ട പീഡനങ്ങൾ, ഇസ്രായേലിൽ ജോലി നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ വാങ്ങിയ തട്ടിപ്പ്, രാഷ്ട്രീയ സമ്മർദ്ദത്താൽ അനതികൃത കെട്ടിടം പണിത് കോടതിയിൽ നിന്ന് ഇഞ്ചക്ഷൻ ഉണ്ടായിട്ടുംവീട്ടിലേക്കുള്ള വഴി തടഞ്ഞ പരാതി, സൂപ്പർ മാർക്കറ്റിൽ ഷെയർ വാഗ്ദാനം ചെയ്ത ഡെപ്പോസിറ്റ് തട്ടിപ്പ്, തുടങ്ങിയ ഒട്ടനവധി പ്രവാസികളുടെ വിഷയങ്ങളാണ് പരിഗണിച്ചത്. എമിഗ്രേഷൻ ആക്ട് പ്രകാരവും മറ്റു നിയമങ്ങൾ അനുസരിച്ചും പരാതി പരിഹരിക്കാൻ ആവശ്യമായ നിയമോപദേശവും, ഗൈഡൻസും നൽകി. തുടർ നടപടികൾക്കാവശ്യമായ നിയമസമ സഹായവും പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് തുടർന്നും നടത്തുന്നതായിരിക്കും.

പൊന്നാനി കിംഗ് ടവറിൽ നടത്തിയ പരാതിപരിഹാര അദാലത്തിൽ അഡ്വ.സി. അനിൽ, അഡ്വ. ഷാനവാസ് കാട്ടകത്ത്,അഡ്വ. അഹമ്മദ് മാമാൻ എന്നിവർ പങ്കെടുത്തു.

Related Articles

Latest Articles