Wednesday, July 3, 2024
spot_img

തിരുവനന്തപുരത്ത് പോലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തിലേറെ പഴക്കം!

തിരുവനന്തപുരം: പോലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ. തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ മദന കുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൂന്തുറ പോലീസ് ക്വാർട്ടേഴ്‌സ് c2വിലാണ് മദനകുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പാറശാല പരശുവയ്‌ക്കൽ സ്വദേശിയാണ് മദന കുമാർ. മൃതദേഹത്തിന് രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടെന്നും പോലീസ് പറഞ്ഞു. ഇദ്ദേഹം അഞ്ചു മാസമായി ക്വാർട്ടേഴ്‌സിൽ ഒറ്റക്കായിരുന്നു താമസം.

പോലീസ് ഉദ്യോ​ഗസ്ഥരുടെ ഇടയിൽ ആത്മഹത്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാനസിക ആഘാതവും മറ്റ് പ്രശ്നങ്ങളും നേരിടുന്ന ഉദ്യോ​ഗസ്ഥരെ സഹായിക്കാൻ ഒരു സപ്പോർട്ട് ​ഗ്രൂപ്പ് ആരംഭിക്കാനുള്ള നടപടികൾ എറണാകുളം റൂറൽ ഡിവിഷൻ ആരംഭിച്ചിരുന്നു. ജോലി സമ്മർദം, കുടുംബപരമായ പ്രശ്‌നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ കാരണം കഴിഞ്ഞയാഴ്ച മാത്രം സംസ്ഥാനത്തുടനീളം അഞ്ച് പോലീസുകാർ ആത്മഹത്യ ചെയ്ത സമയത്താണ് ഇത്തരമൊരു ആശയത്തിന് തുടക്കം കുറിച്ചത്.

Related Articles

Latest Articles