Thursday, June 27, 2024
spot_img

വിദേശത്ത് പോകണ്ട; വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ തന്നെ മെഡിസിന്‍ പഠിക്കണം; സൗകര്യം ഒരുക്കാന്‍ സ്വകാര്യ മേഖലയോട് ആവിശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: ഇന്ത്യൻ വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിനായി നിരവധി ചെറിയ രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി (Narendra Modi) നരേന്ദ്ര മോദി. പുറംനാടുകളിലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തന്നെ പഠിക്കാന്‍ സൗകര്യം ഒരുക്കാന്‍ സ്വകാര്യ മേഖലയോട് അദ്ദേഹം ആവിശ്യപെട്ടു.

ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്തേക്ക് പോകുന്നത്, പ്രത്യേകിച്ച് മെഡിക്കൽ വിദ്യാഭ്യാസത്തിൽ, നൂറുകണക്കിന് ബില്യൺ രൂപ രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനും കാരണമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിരവധി ദശാബ്ദങ്ങളായി ഇന്ത്യൻ ഡോക്ടർമാർ അവരുടെ ജോലിയിലൂടെ ലോകമെമ്പാടും രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം യുക്രൈയ്ൻ തലസ്ഥാന നഗരമായ കീവിനെ പിടിച്ചെടുക്കാന്‍ റഷ്യൻ സേന തീവ്രശ്രമം നടത്തുന്നതിനിടെ, കീവ് യുക്രൈന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. കീവിന്റെ പ്രധാന നഗരങ്ങളിലെല്ലാം ഏറ്റുമുട്ടൽ ശക്തമാണ്.

കീവ് പിടിച്ചെടുക്കാനുള്ള റഷ്യന്‍ സൈന്യത്തിന്റെ ശ്രമത്തെ യുക്രൈന്‍ സൈന്യം തടഞ്ഞു. നേരത്തെ ആക്രമണം ശക്തമായതോടെ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം പ്രാപിക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി.

Related Articles

Latest Articles