Sunday, July 7, 2024
spot_img

സിപിഎം ഗുണ്ടകളെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുന്ന പിണറായിസം ! രാഷ്ട്രീയ കൊലപാതകകേസുകൾ വാദിക്കാൻ പുറത്തുനിന്നുള്ള അഭിഭാഷകർക്കായി സർക്കാർ ചെലവിട്ടത് 2.86 കോടി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: പെൻഷൻ നൽകാൻ പോലും പണമില്ലന്ന് പറയുന്ന സംസ്ഥാനസർക്കാർ രാഷ്ട്രീയ കൊലപാതകക്കേസുകളിൽ കേരളത്തിനു പുറത്തുനിന്നുള്ള അഭിഭാഷകരെ എത്തിച്ചതിന് മാത്രം ചെലവാക്കിയത് 2.86 കോടി രൂപ. പെരിയ കേസ്, ഷുഹൈബ് വധക്കേസ് ഉൾപ്പെടെ മൂന്നുകേസുകൾക്ക് പുറത്തുനിന്നുള്ള അഭിഭാഷകർ സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായതിനാണ് ഇത്രയും തുക ചെലവാക്കിയത്.

കഴിഞ്ഞ സർക്കാരിന്റെ കാലംമുതൽ ഇതുവരെ വിവിധ കേസുകളിൽ കേരളത്തിനു പുറത്തുനിന്നുള്ള അഭിഭാഷകരെ ഹൈക്കോടതിയിൽ എത്തിച്ചതിന് 12.14 കോടിരൂപ ചെലവിട്ടു. 2019-ലെ പെരിയ കൊലപാതകക്കേസിൽ പ്രമുഖ അഭിഭാഷകരായ മനീന്ദർ സിങ്, പ്രഭാസ് ബജാജ്, രഞ്ജിത് കുമാർ എന്നിവരാണ് സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. 2018-ലെ ഷുഹൈബ് വധക്കേസിൽ വിജയ് ഹൻസാരിയ, അമരീന്ദ്ര ശരൺ, ഹരിൻ പി. റാവേൽ എന്നിവരാണ് അഭിഭാഷകർ.

2016-ൽ എൽ.ഡി.എഫ്. സർക്കാർ അധിരകാരത്തിൽവന്നശേഷം കണ്ണൂരിൽ ആർ.എസ്.എസ്. പ്രവർത്തകർ കൊല്ലപ്പെട്ട സംഭവങ്ങളിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് തലശ്ശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് വാദിക്കാനായി ഹരിൻ പി. റാവേലാണ് സർക്കാരിനുവേണ്ടി ഹാജരായത്. ഈ മൂന്നു കേസുകൾക്കുമാത്രമായി അഭിഭാഷകരെ കൊണ്ടുവരാൻ 2,72,40,000 രൂപ ചെലവാക്കി. കൂടാതെ ഇവരുടെ യാത്രയ്ക്കും താമസത്തിനുമായി 13,67,172 രൂപയും ചെലവാക്കി.

Related Articles

Latest Articles