Kerala

പൊട്ടിവീണ ലൈനിനെക്കുറിച്ച് ജനം പലവട്ടം ഓർമ്മിപ്പിച്ചു, കെഎസ്ഇബി അനങ്ങിയില്ല…! വൈദ്യുതി സുരക്ഷാ വാരാചണ വാരത്തിൽ മരണം രണ്ടായി!! മറുപടിയില്ലാതെ കെഎസ്ഇബി

നെയ്യാറ്റിൻകര: പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ കൊല്ലപ്പെട്ടതിന് പിന്നിൽ കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥ എന്ന് തെളിയുന്നു. വൈദ്യുതി ലൈൻ പൊട്ടിക്കിടക്കുന്നതും വൈദ്യുതി പ്രവഹിക്കുന്ന വിവരവും അറിയിച്ച് ഒരാഴ്ച പിന്നിട്ടിട്ടും കെഎസ്ഇബി തിരിഞ്ഞുപോലും നോക്കാത്തതിൽ പ്രതിഷേധമുയരുന്നു. കൊല്ലയിൽ ഓണംകോട് നടൂർക്കൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബുവിനെ (68) ആണ് കഴിഞ്ഞ ദിവസം രാവിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കയ്യിൽ പൊള്ളലേറ്റ പാടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ യോജിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറ‍ഞ്ഞത് കഴിഞ്ഞ ദിവസമാണ്.

സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവേയാണ് വ്യാഴാഴ്ച മന്ത്രിയുടെ നിർദ്ദേശമുണ്ടായത്. അന്നു തന്നെ നഗരൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് തേക്കിൻകാട് ഷഹ്നാസ് വില്ലയിൽ സഫിയുദ്ദീൻ (63) മരിച്ചിരുന്നു. അതിനു പിന്നാലെയാണ് ബാബുവിന്റെ മരണം. പൊട്ടിവീണ ലൈനിനെക്കുറിച്ച് ജനം പലവട്ടം വിവരം നൽകിയിട്ടും എന്തുകൊണ്ട് നടപടിയെടുക്കാൻ വൈകിയെന്ന ചോദ്യത്തിന് കെഎസ്ഇബി മറുപടി നൽകേണ്ടി വരും.

അതേസമയം, ഇൻസ്റ്റലേഷനിൽ നിന്നാണ് അപകടമുണ്ടായതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. അന്വേഷണം നടത്തി കുറ്റക്കാ‍ർക്കെതിരെ വകുപ്പുതലത്തിലും, പോലീസ് തലത്തിലും നടപടിയെടുക്കുമെന്നും ചീഫ് സേഫ്റ്റി ഓഫിസർ അറിയിച്ചു.

anaswara baburaj

Recent Posts

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

29 mins ago

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച…

36 mins ago

കോഴിക്കോട്ട് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 14കാരൻ

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം…

58 mins ago

എകെജി സെന്റർ ആക്രമണക്കേസ്; പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി സുഹൈൽ ഷാജന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന്…

2 hours ago

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

2 hours ago

ദ്വിദിന സന്ദർശനം; ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിൽ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി കേരളത്തിൽ എത്തുന്നത്. തിരുവനന്തപുരം ഇന്ത്യൻ…

2 hours ago