Wednesday, July 3, 2024
spot_img

ഭക്ഷ്യക്ഷാമത്തിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്ഥാൻ;പാക് അധിനിവേശ കശ്മീരിൽ സർക്കാരിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ

ഗില്‍ഗിത്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്ഥാനിൽ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ സർക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍. ഗോതമ്പുള്‍പ്പെടെയുള്ള അവശ്യ ധാന്യങ്ങൾക്കും നിത്യോപയോഗ വസ്തുക്കൾക്കും കടുത്ത ക്ഷാമം അനുഭവപ്പെട്ടതോടെ ജനങ്ങള്‍ പരസ്യമായി പ്രക്ഷോഭത്തിനിറങ്ങിയത്. പാകിസ്ഥാൻ സബ്‌സിഡിയായി നല്‍കിയിരുന്ന ഗോതമ്പും നിര്‍ത്തലാക്കിയതോടെ ജനങ്ങളുടെ അവസ്ഥ കൂടുതൽ മോശമായി.തങ്ങളുടെ ദുരവസ്ഥയ്‌ക്ക് പാക്കിസ്ഥാൻ സര്‍ക്കാര്‍ മറുപടി പറയണമെന്നാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം.

അധിനിവേശ കശ്മീരിലെ മുന്‍ പ്രധാനമന്ത്രി രാജ ഫരൂഖ് ഹൈദര്‍ കഴിഞ്ഞ ദിവസം പാക് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.പ്രദേശം ഇന്ത്യയോട് ലയിപ്പിക്കണമെന്ന് പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

Related Articles

Latest Articles