International

”പാകിസ്ഥാൻ കരിമ്പട്ടികയിൽ തന്നെ”; വിജയം കണ്ടത് ഇന്ത്യയുടെ തന്ത്രപരമായ നീക്കം; ഗ്രേ ലിസ്റ്റിൽ നിന്നും പിൻവലിക്കണമെന്ന പാകിസ്ഥാന്റെ അപേക്ഷ തള്ളി എഫ്.എ.ടി.എഫ്

ദില്ലി: പാകിസ്ഥാന് കനത്ത തിരിച്ചടി (Pakistan). ഭീകരവാദ പ്രവർത്തനങ്ങൾ പൂർണ്ണമായും നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്തുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്). വിജയിച്ചത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സമ്മർദമാണെന്നാണ് റിപ്പോർട്ട്.
പാകിസ്ഥാൻ സ്വീകരിച്ച നടപടികൾ കരിമ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ പാകത്തിലുള്ളതല്ലെന്ന് എഫ്എടിഎഫ് പ്രസിഡന്റ് മാർക്കസ് പ്ലെയർ വ്യക്തമാക്കി. മൂന്ന് ദിവസ്സത്തെ എഫ്.എ.ടി.എഫിന്റെ യോഗമാണ് ഗ്രേലിസ്റ്റിൽ നിന്നും മാറ്റണം എന്ന പാകിസ്ഥാന്റെ അപേക്ഷ അംഗികരിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്.

എന്നാൽ ചൈന, തുർക്കി, മലേഷ്യ എന്നീ രാജ്യങ്ങൾ പാകിസ്ഥാനെ പിന്തുണച്ചെങ്കിലും മറ്റെല്ലാ അംഗ രാജ്യങ്ങളും എതിർ നിലപാടാണ് സ്വീകരിച്ചത്. രാജ്യത്തെ ഭീകരവാദികൾക്കും സംഘടനകൾക്കുമെതിരെ ഉചിത നടപടികൾ സ്വീകരിച്ചെന്ന പാകിസ്ഥാന്റെ നിലപാടും യോഗം പൂർണ്ണമായും തള്ളി. യോഗത്തിലുടനീളം ഹാഫിസ് സയ്യദ്, മസൂദ് അസർ തുടങ്ങിയ ഭീകരവാദികളെ വെള്ളപൂശാനായിരുന്നു പാകിസ്ഥാൻ ശ്രമിച്ചത്. ഇത് പാകിസ്ഥാന് തിരിച്ചടിയായി. ഐക്യരാഷ്ട്ര സഭ ഭീകരവാദികളായി പ്രഖ്യാപിച്ച ഹാഫിസ് സയ്യദ്, മസൂദ് അസർ തുടങ്ങിയവർക്കെതിരെ പാകിസ്ഥാൻ സ്വീകരിച്ച നടപടികൾ ഫലപ്രദമല്ലെന്ന് യോഗം വിലയിരുത്തി.

ഇതുവരെ പാകിസ്ഥാൻ സ്വീകരിച്ച നടപടികൾ ഗ്രേലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ പാകത്തിലുള്ളതല്ലെന്ന് എഫ്എടിഎഫ് പ്രസിഡന്റ് മാർക്കസ് പ്ലെയർ വ്യക്തമാക്കി. 27 ഇന നിർദേശങ്ങളായിരുന്നു പാകിസ്ഥാന് എഫ്.എ.ടി.എഫ് ഒക്ടോബറിൽ നൽകിയത്. അതേസമയം കനത്ത നിരാശ ഉണ്ടാക്കുന്നതാണ് തീരുമാനമെന്ന് പാകിസ്ഥാൻ പ്രതികരിച്ചു. നിർദേശങ്ങൾ നടപ്പാക്കാൻ രാജ്യം കാട്ടിയ ആത്മാർത്ഥത എഫ്.എ.ടി.എഫ് പരിഗണിച്ചില്ല എന്നാണ് പാകിസ്ഥാൻറെ വാദം.

2022 ഏപ്രിലിലാണ് ഇനി എഫ്.എ.ടി.എഫ് യോഗം ചേരുക. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാൻ ഐഎംഎഫ്, ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, യൂറോപ്യൻ യൂണിയൻ, തുടങ്ങിയ ഏജൻസികളിൽ നിന്ന് സാമ്പത്തിക സഹായം കരസ്ഥമാക്കാൻ ശ്രമം നടത്തിവരികയായിരുന്നു. എഫ്.എ.ടി.എഫ് തിരുമാനത്തോടെ ഇത് തടസപ്പെട്ടു. ഇതോടെ പാകിസ്ഥാൻ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

admin

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

7 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

7 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

7 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

8 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

8 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

8 hours ago