Thursday, July 4, 2024
spot_img

വനിതാ കമ്മിഷൻ ഓഫീസിനടുത്ത് ലേബർ വാർഡ് തുറക്കണമെന്നായിരുന്നു കമന്റ്; രണ്ടത്താണിയുടെ വിമർശനത്തിൽ പ്രതികരണവുമായി പി സതീദേവി

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ അബ്ദു റഹിമാൻ രണ്ടത്താണിയുടെ വിമർശനത്തിൽ പ്രതികരണവുമായി വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി.സതീദേവി. ആൺകുട്ടികളും പെൺകുട്ടികളും ഒരു ക്ലാസ്സിൽ ഒരുമിച്ചിരുന്നു പഠിക്കുന്നതിനെക്കുറിച്ചുള്ള രണ്ടത്താണിയുടെ വിമർശനം തികച്ചും അപഹാസ്യവും വികലമായതുമാണെന്നാണ് സതീദേവി കുറ്റപെടുത്തിയിരിക്കുന്നത്.

ലൈംഗീക വിദ്യാഭ്യാസം അനിവാര്യമെന്ന് താൻ പറഞ്ഞപ്പോൾ സമൂഹമാധ്യമത്തിലെ പോസ്റ്റിന് വന്ന കമൻ്റ് എന്നാൽ പിന്നെ വനിതാ കമ്മിഷൻ ഓഫീസിനടുത്ത് ലേബർ വാർഡ് തുറക്കണമെന്നായിരുന്നുവെന്നും സതീദേവി പറഞ്ഞു. വളരെ അപഹാസ്യവും തികച്ചും വികലമായ രീതിയിലും ഇത്തരം വിഷയങ്ങളെ നോക്കി കാണുന്ന പ്രവണതയാണ് സാക്ഷര സുന്ദരവും സാംസ്കാരിക പ്രബുദ്ധതയും എന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഉള്ളതെന്നും സതീദേവി വ്യക്തമാക്കി.

Related Articles

Latest Articles