Featured

രാജ്യത്ത് ഏറ്റവുമധികം സുരക്ഷ നൽകുന്ന മേഖലകളിൽ ഒന്ന്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പ്രത്യേകതകൾ അറിയാം

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നോൺ ഫ്ലയിങ് സോൺ ആണ്. രാജ്യത്ത് ഏറ്റവുമധികം സുരക്ഷ നൽകുന്ന മേഖലകളിൽ ഒന്നാണത്. എസ് പി ജി എന്ന എലൈറ്റ് ഗ്രൂപ്പ് നൽകുന്ന പ്രത്യേക സുരക്ഷയുള്ള സ്ഥലം. എന്നിട്ടും കഴിഞ്ഞ ദിവസം ഒരു അജ്ഞാത ഡ്രോൺ പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിലൂടെ പറന്നുവെന്ന വാർത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ് തന്നെയാണ് വിവരം ദില്ലി പോലീസിനെ അറിയിച്ചത്. പോലീസ് ഡ്രോൺ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ വസതിയുടെ സുരക്ഷരാപരമായ പ്രത്യേകതകൾ പരിശോധിക്കാം. 7 ലോക് കല്യാൺ മാർഗ്ഗിലെ 12 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന വില്ല കോംപ്ലെക്‌സാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. പഞ്ചവടി എന്നാണ് പ്രധാനമന്ത്രിയുടെ വസതിയുടെ പേര്. ഭഗവാൻ ശ്രീരാമൻ വനവാസം അനുഷ്ടിച്ച വനത്തിന്റെ പേരുകൂടിയാണ് പഞ്ചവടി. 1984 ൽ രാജീവ് ഗാന്ധിയുടെ കാലം മുതൽ പഞ്ചവടിയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. ഇവിടെയാണ് പ്രധാനമന്ത്രി ഔദ്യോഗികവും രാഷ്ട്രീയവുമായ നിരവധി കൂടിക്കാഴ്ചകൾ നടത്തുന്നത്.

12 ഏക്കർ ഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന 5 ബംഗ്ലാവുകളാണ് പ്രധാനമന്ത്രിയുടെ വസതിയിലുള്ളത്. സുരക്ഷാ കാരണങ്ങളാൽ പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. 1,3,5,7,9 എന്നിങ്ങനെയാണ് ബംഗ്ലാവുകൾ ക്രമീകരിച്ചിരിക്കുന്നത്. അഞ്ചാം നമ്പർ ബംഗ്ലാവ് പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയും ഏഴാംനമ്പർ വസതി ഓഫിസുമാണ്. ഒൻപതാം നമ്പർ ബംഗ്ലാവ് പ്രധാനമന്ത്രിയുടെ സുരക്ഷാ ഏജൻസിയായ എസ് പിജി യുടേതാണ്. മൂന്നാം നമ്പർ ബംഗ്ലാവ് അഥിതി മന്ദിരമായും ഒന്നാം നമ്പർ ബംഗ്ലാവ് ഹെലിപാഡായും ഉപയോഗിക്കുന്നു. 2003 മുതലാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ഹെലിപാഡ് ഒരുക്കിയത്. ഇതൊന്നും വലിയ ആഡംബര ബംഗ്ലാവ്വുകളൊന്നുമല്ല. രണ്ട് കിടപ്പ് മുറികളും ഒരു പ്രത്യേക മുറിയുമാണ് ഓരോന്നിലുമുള്ളത്. ഒരു ഭക്ഷണ മുറിയും, മുപ്പതോളം പേർക്ക് ഇരിക്കാവുന്നതുമായ ലിവിങ് റൂമുമാണ് പൊതുവായുള്ളത്.

പ്രധാനമന്ത്രിയുടെ വസതിയിലെ ഓരോ പ്രവർത്തനങ്ങൾക്കും പ്രോട്ടോകോളുകൾ ഉണ്ട്. കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്ന കെട്ടിടമായതിനാൽ കാര്യങ്ങൾ ബ്ലൂ ബുക്ക് എന്ന് പേരുള്ള ഔദ്യോഗിക രേഖയിൽ പറഞ്ഞിരിക്കുന്ന നിയമാവലികൾ പ്രകാരമാണ്. പ്രധാനമന്ത്രിയുടെ വസതിയേയും, ദില്ലിയിലെ സഫ്ദർജംഗ് വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്ററോളം നീളമുള്ള ഒരു ഭൂഗർഭ പാതയുണ്ട് എന്നത് അധികമാർക്കുമ അറിയാത്ത കാര്യമാണ്. ട്രാഫിക് നിയന്ത്രണങ്ങൾ ഒഴിവാക്കി വി ഐ പി ഹെലികോപ്റ്റർ ലാൻഡ്‌ചെയ്യാനായി നിർമ്മിച്ചിരിക്കുന്നതാണ് ഈ വിമാനത്താവളം. 2010 ലാണ് ഈ ഭുഗർഭപാതയുടെ നിർമ്മാണം ആരംഭിച്ചത് 2014 ജൂലൈയിൽ ഇത് പൂർത്തിയായി. ആദ്യമായി ഈ പാത ഉപയോഗിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌. മയിലുകൾ ഉൾപ്പെടെയുള്ള മനോഹര പക്ഷികളുള്ള പുൽത്തകിടികളും ഉദ്യാനവും ഈ വസതിയെ മനോഹരമാക്കുന്നു. ലോക് കല്യാൺ മാർഗ്ഗിൽ പ്രവേശിക്കാൻ ഒരൊറ്റ ഗേറ്റ് മാത്രമാണുള്ളത്. അതാകട്ടെ എസ് പി ജി യുടെ ശക്തമായ സുരക്ഷാ വലയത്തിലുമാണ്.

ലോക് കല്യാൺ മാർഗ്ഗിൽ പ്രവേശിക്കുമ്പോൾ ആദ്യം പ്രവേശിക്കുന്ന കെട്ടിടം 9 RCR ആണ്. മുന്നിലാണ് പാർക്കിംഗ്, പിന്നെ റിസപ്ഷൻ ഏരിയ. ഇതിനപ്പുറം 7, 5, 3, 1 ലോക് കല്യാൺ മാർഗ് എന്നിവ ഉൾക്കൊള്ളുന്ന കൂടുതൽ കനത്ത സുരക്ഷയുള്ള അടച്ച സ്ഥലമാണ്. പ്രധാനമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിമാർ എസ്‌പിജിക്ക് പേരുകൾ നൽകിയ സന്ദർശകർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. സുരക്ഷാ ഉപദേഷ്ടാവ്, ഉന്നത ബ്യൂറോക്രാറ്റുകൾ, ബന്ധുക്കൾ, അതിഥികൾ എന്നിവരുൾപ്പെടെ എല്ലാവർക്കും ഈ നിയമം ബാധകമാണ്. കൂടാതെ സന്ദർശകർ ഒരു ഐഡന്റിറ്റി കാർഡ് കരുതണം.

anaswara baburaj

Recent Posts

ഇവൻ നിസാരക്കാരനല്ല !

ആളൊരു ഭീകരൻ ; പ്രതിരോധിച്ചേ മതിയാവൂ, പക്ഷെ എങ്ങനെ?

4 mins ago

ചംപെയ് സോറൻ രാജിവെച്ചു !ഝാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കൈമാറി. ഭൂമി…

44 mins ago

ജീവനക്കാരുടെ സർഗാത്മകതയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു !സർക്കാർ ഓഫീസിലെ റീൽസ് ചിത്രീകരണ സംഭവത്തിൽ ജീവനക്കാരെ പിന്തുണച്ച് മന്ത്രി എം ബി രാജേഷ് !

പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളിലെ റീൽസ് ചിത്രീകരണ സംഭവത്തിൽ പ്രതികരണവുമായി തദേശസ്വയം ഭരണവകുപ്പ് മന്ത്രി മന്ത്രി എം ബി രാജേഷ്. തിരുവല്ല…

2 hours ago